
വടകര ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം സന്ദർശിച്ചത് 56 വർഷം മുൻപ്. അന്ന് അദ്ദേഹം എംഎൽഎ ആയിരുന്നു.1968 ൽ ആണ് ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുന്നത്.
അതു കഴിഞ്ഞ് 1969ൽ ഡിസംബർ ഒന്നിന് അച്യുതാനന്ദൻ സന്ദർശിച്ചു. സന്ദർശക പുസ്തകത്തിൽ ആശംസ അറിയിച്ചു കൊണ്ട് കുറിപ്പ് എഴുതിയാണ് മടങ്ങിയത്.
പേരിന് താഴെ എംഎൽഎ എന്നും തീയതിയും എഴുതി. ‘ ഐക്യ കേരള കലാസമിതി വായനശാല സന്ദർശിക്കാൻ കഴിഞ്ഞു.
600 ൽ പരം പുസ്തകങ്ങളും 4 ദിനപത്രങ്ങളും ശേഖരിക്കാനും സ്ഥിരമായി വായനക്കാർക്ക് ഉപകാരപ്പെടും തക്ക നിലയിലും വളരെ കുറഞ്ഞ കാലം കൊണ്ട് സംഘടിപ്പിക്കാൻ കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ ഭാരവാഹികളെ അഭിനന്ദിക്കുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു ’ എന്ന് വിഎസ് കുറിച്ചു.പണിക്കോട്ടി ഭാഗത്ത് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വിഎസ്.
ഗ്രന്ഥാലയം സന്ദർശിക്കുകയായിരുന്നു. വിഎസ് ആശംസിച്ചത് പോലെ ഐക്യകേരള കലാസമിതി ഗ്രന്ഥാലയം ഇന്ന് 18,000 പുസ്തകങ്ങളുള്ള ഗ്രന്ഥാലയമായി വളർന്നു. അന്ന് ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ച കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി.ബാലൻ ഇപ്പോഴും പ്രവർത്തക സമിതി അംഗമായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]