മാവൂർ ∙ ജല അതോറിറ്റി, ജലജീവൻ പദ്ധതിക്കുവേണ്ടി പിഎച്ച്ഇഡി പയ്യനാട്ട് തൊടിമലയിൽ നിർമിക്കുന്ന പമ്പിങ് സ്റ്റേഷന്റെയും ജലശുദ്ധീകരണ ശാലയുടെയും സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞുവീണു. 8 മീറ്റർ ഉയരത്തിലും അത്രത്തോളം നീളത്തിലുമാണു സംരക്ഷണ ഭിത്തി കല്ലും മണ്ണും ഉൾപ്പെടെ സമീപത്തെ കെ.വി.ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലേക്കു വീണത്.
കൃഷി നശിച്ചിട്ടുണ്ട്.
ചാത്തമംഗലം പഞ്ചായത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനാണു പ്രതിദിനം 100 എംഎൽഡി ലീറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പമ്പിങ് സ്റ്റേഷൻ നിർമിക്കുന്നത്. തകർന്നുവീണ സുരക്ഷാ ഭിത്തിക്കു തൊട്ടടുത്താണു പമ്പിങ് സ്റ്റേഷന്റെ കെട്ടിടങ്ങൾ.
ശേഷിക്കുന്ന സുരക്ഷാ ഭിത്തി ഇടിഞ്ഞു വീഴാറായ നിലയിലാണ്. ഇടിഞ്ഞുവീണ പാറക്കല്ലുകളും മണ്ണും നീക്കംചെയ്തു സുരക്ഷാഭിത്തി കെട്ടി ബലപ്പെടുത്തിയാൽ മാത്രമേ ഇവിടെ നിർമിച്ച കെട്ടിടങ്ങൾ സംരക്ഷിക്കാൻ കഴിയൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]