
മാങ്കോസ്റ്റിൻ കൃഷി ചെയ്യാം
വില്യാപ്പള്ളി∙ 25 സെന്റ് സ്ഥലത്ത് തുള്ളിനന ജലസേചനം പ്രകാരം മാങ്കോസ്റ്റിൻ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ 31 ന് അകം കൃഷി ഭവനിൽ അപേക്ഷിക്കണം.
കൂടിക്കാഴ്ച ഒന്നിന്
വടകര∙ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയർ തസ്തികയിൽ കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് 11.30ന്. 9496142523.
കൂടിക്കാഴ്ച 30ന്
വടകര∙ അഴിയൂർ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ കൂടിക്കാഴ്ച 30 ന് 3ന്.
ലാറ്ററൽ എൻട്രി
മേപ്പാടി ∙ ഗവ.
പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തും. നാളെ രാവിലെ 9.30 മുതൽ 11.30ന് അകം റജിസ്റ്റർ ചെയ്യണം.
പ്ലസ്ടു/ വിഎച്ച്എസ് സി/ഐടിഐ/കെജിസിഇ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിലുള്ളവർക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതുതായി അപേക്ഷ നൽകാൻ www.polyadmission.org/let സന്ദർശിക്കണം. 7012319448.
കർഷക അവാർഡ്
കൽപറ്റ ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-ലെ സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു.
നാൽപതോളം വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൃഷി ഭൂമിയുടെ രേഖകൾ, നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സഹിതമുള്ള അപേക്ഷ നാളേയ്ക്കകം അതതു കൃഷി ഭവനുകളിൽ നൽകണം.
അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പിന്റെ www.keralaagriculture.gov.in ൽ ലഭിക്കും. 04936 202506.
റിവർ ഫെസ്റ്റിവൽ മാറ്റിവച്ചു
ചക്കിട്ടപാറ ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വേർപാടിനെ തുടർന്ന് ഇന്ന് മീൻതുള്ളിപ്പാറയിൽ നടത്താനിരുന്ന രാജ്യാന്തര റിവർ ഫെസ്റ്റിവൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അറിയിച്ചു.
രക്തദാന ക്യാംപ്
കൂരാച്ചുണ്ട് ∙ ജെസിഐ കൂരാച്ചുണ്ട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രക്തദാന ക്യാംപ് നടത്തുമെന്ന് ജെസിഐ ഭാരവാഹികൾ അറിയിച്ചു.
ഫാർമസിസ്റ്റ് നിയമനം
കൂടരഞ്ഞി∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു.
കൂടിക്കാഴ്ച നാളെ 11 ന് പഞ്ചായത്ത് ഹാളിൽ.
അധ്യാപക ഒഴിവ്
കോഴിക്കോട്∙ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ പാർട്ട് ടൈം ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ, പാർട്ട് ടൈം സിവിൽ എൻജിനീയറിങ് ഡിപ്ലോമ എന്നിവയിൽ ഇംഗ്ലിഷ്, മാത്സ് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 28ന് 10.30ന്. 0495 2383924.
കോഴിക്കോട് ∙ പയിമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30ന്. 9645922189.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]