
എരഞ്ഞിക്കൽ ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായ കളരിത്തറ അഹമ്മദ് (78) മരിച്ചു. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെ കണ്ടംകുളങ്ങര ഭാഗത്തു ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റു സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചു. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായിരുന്നു.
1992 മുതൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമാണ്. ഇടക്കാലത്ത് ഡിഐസി ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് എരഞ്ഞിക്കൽ താഴെ തൊടികയിൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് എരഞ്ഞിക്കൽ ജുമാ മസ്ജിദിൽ നിസ്കാരം. വൈകിട്ട് 4ന് എലത്തൂർ എംഐ മദ്രസയിൽ പൊതുദർശനം.
വൈകിട്ട് 5ന് എലത്തൂർ ജുമാ മസ്ജിദിൽ കബറടക്കം. ഭാര്യ: പാണ്ടിയാടത്ത് നസീമ.
മക്കൾ: ഷമിം മുറാദ്, ജുഗ്നു സക്കീർ (ദുബായ്), ദിലൂപ് മിർഷ (കുവൈത്ത്), ഷംബ്രീത് അഹമ്മദ്, ബാരിഷ് റഹ്മാൻ (ബഹ്റൈൻ). മരുമക്കൾ: മല്ലിഹ, നിഫ്രാസ, നിഹാല.
സഹോദരങ്ങൾ: താഹ എലത്തൂർ, സഫിയ, റംല, പരേതനായ കോയസ്സൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]