
മുൻ മന്ത്രി എ.സി.ഷൺമുഖദാസിന്റെ ഭാര്യ ഡോ.കെ.പാറുകുട്ടി അമ്മ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മുൻ മന്ത്രിയും എൻസിപി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന പരേതനായ എ.സി ഷൺമുഖദാസിന്റെ ഭാര്യ ഡോ. കെ.പാറുക്കുട്ടി അമ്മ അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം ശനി രാത്രി 10 മണിയോടെ പൊറ്റമ്മലിൽ മകളുടെ വീട്ടിൽ എത്തിക്കും. ഞായറാഴ്ച ഒൻപതിന് എരഞ്ഞിക്കൽ വീട്ടിൽ എത്തിക്കുന്ന മൃതദേഹം, പൊതുദർശനത്തിന് ശേഷം 12 ന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡിഎംഒയും ആയിരുന്നു ഡോ.കെ.പാറുക്കുട്ടി അമ്മ. കോട്ടയ്ക്കൽ ആയുർവേദ കോളജിൽ പഠിക്കുന്ന കാലത്താണ് സഹപാഠിയായിരുന്ന എ.സി.ഷൺമുഖദാസിനെ പരിചയപ്പെടുന്നതും പിന്നീട് ആ ബന്ധം വിവാഹത്തിലെത്തിയതും. മക്കള്‍: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുര്‍വേദ കോളജ്, ചെന്നൈ), ഷബ്നാദാസ് (ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം. മരുമക്കള്‍: ഡോ. ആര്.വീരചോളന്‍(ചെന്നൈ കോര്പറേഷന് ഹെല്‍ത്ത് സര്‍വീസ്), ടി.സജീവന്(അസി. പ്രഫസര്‍, ജെഡിടി കോളജ് ഓഫ് ഫിസിയോ തെറപ്പി).