കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
അരിക്കുളം ∙ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. അരിക്കുളം ഊരള്ളൂരിൽ ചിറയിൽ അഷ്റഫിന്റെ വീട്ടിലെ കിണറ്റിലാണ് തിങ്കളാഴ്ച വൈകിട്ട് 3ന് കാട്ടുപന്നി വീണത്. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫിസറുടെ സാന്നിധ്യത്തിൽ ഷൂട്ടർ എം.കെ.സുരേഷ് വെടിവച്ചു കൊല്ലുകയായിരുന്നു.
ജഡം പുറത്തെടുത്ത് സംസ്കരിച്ചു. മാസങ്ങളായി ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

