കോഴിക്കോട്∙ മനുഷ്യ ബന്ധങ്ങളുടെ തീവ്രതയെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ‘അനുരാഗക്കടവിൽ’ നാടകം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മെഡിമിക്സ് സാരഥിയും സിനിമ നിർമാതാവുമായ എ.വി.അനൂപ് മുഖ്യവേഷത്തിലെത്തിയ നാടകം ചെന്നൈയിലെയും കോഴിക്കോട്ടെയും നാടക പ്രവർത്തകർ ചേർന്നാണ് അവതരിപ്പിച്ചത്.
ആനന്ദ് രാഘവൻ രചിച്ച് പി.കെ.സജിത്തും എം.ഗോപരാജ് മാധവനും ചേർന്ന് സംവിധാനം ചെയ്ത നാടകം ചെന്നൈയിലെ മലയാളികൾക്കിടയിലെ സാംസ്കാരിക കൂട്ടായ്മയായ ടീം ആർട്സ് ആണ് അവതരിപ്പിച്ചത്. ചെന്നൈയിലെയും ബെംഗളൂരുവിലെയും അവതരണങ്ങൾക്കു ശേഷമാണ് നാടകം കോഴിക്കോട്ട് അവതരിപ്പിച്ചത്.
ഡോ.
എ.വി.അനൂപ്, കെ.പി.എ.ലത്തീഫ്, രാജീവ് ബേപ്പൂർ, രവി ശങ്കർ, അശ്വിൻ ജയപ്രകാശ്, ഷൈല ദേവദാസ്, സ്വപ്ന നായർ, കെ.ആർ.ഷീബ ചിറമ്മൽ, പാർവതി രാജേഷ് എന്നിവരാണ് അരങ്ങിലെത്തിയത്. സുബ്രഹ്മണ്യൻ (സംഗീതം), എം.എൻ.ബിനുകുമാർ (ശബ്ദ നിയന്ത്രണം), ഗാർഗി എസ്.രാജ് (ചമയം), പ്രശോഭ് പ്രണവം (രംഗസജ്ജീകരണം) എന്നിവരായിരുന്നു അണിയറയിൽ.സി.ഇ.ചാക്കുണ്ണി, ടി.പി.എം.ഹാഷിർ അലി, ഗംഗാധരൻ ആയിടത്ത്, അസീസ് എന്നിവരായിരുന്നു കോഴിക്കോട്ടെ നാടകത്തിന്റെ കോ–ഓർഡിനേറ്റർമാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

