കോഴിക്കോട് ∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവം ‘ലാ പൊദറോസ – 2025’ സമാപിച്ചു. 151 പോയിന്റുമായി തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജ് കലാ കിരീടം കരസ്ഥമാക്കി. 115 പോയിന്റുമായി കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ഫസ്റ്റ് റണ്ണർ അപ്പും 90 പോയിന്റുമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് സെക്കൻഡ് റണ്ണർ അപ്പും നേടി.
ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ്, കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ് എന്നിവ നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
കലാതിലകം പട്ടം കോട്ടയം ഗവ.
മെഡിക്കൽ കോളജിലെ 4–ാം വർഷ വിദ്യാർഥിനി അൽ അയിന ജാസ്മിൻ സെയ്ദ് സ്വന്തമാക്കി. ചിത്ര പ്രതിഭ തലശ്ശേരി കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ എസ്.എം.അഞ്ചിമ ആണ്.
തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ആർ.ഹരികേഷ് ആണ് കലാപ്രതിഭ.
പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളജ് ആൻഡ് പിജി സെന്റർ വിദ്യാർഥി ടി.ജെ.ആതിര ആണ് സർഗ പ്രതിഭ പട്ടം കരസ്ഥമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 4 ദിവസമായി നടന്ന കലോത്സവത്തിൽ 140 ഓളം കോളജിൽ നിന്ന് 100ൽ പരം മത്സരങ്ങളിലായി 2000ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

