കോഴിക്കോട്∙ മലബാറിന്റെ സാമ്പത്തിക വികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും കാർഷിക വികസനത്തിനും ശക്തി പകർന്നത് കുടിയേറ്റമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി വർഷത്തിൽ മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സിംപോസിയവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായ ഇടവിളക്കൃഷിയെക്കുറിച്ച് അടുത്തിടെ പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു.
ഇടവിളക്കൃഷിയെന്നത് കുടിയേറ്റത്തിന്റെ സംഭാവനയാണ്. അടിസ്ഥാനവികസനത്തിനൊപ്പം സാംസ്കാരിക മേഖലയിലും മാറ്റം കൊണ്ടുവരാൻ കുടിയേറ്റം കാരണമായി.
തിരുവിതാംകൂറിൽ വ്യാപകമായി ഉപയോഗിക്കുന്ന കപ്പയ്ക്കൊപ്പം മലബാറിലെ ജനപ്രിയരുചിയായ മീനിനെ ചേർത്തുവച്ചത് കുടിയേറ്റമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായിരുന്നു.
റൂബി ജൂബിലി ജന.കൺവീനർ ഫാ.ജോൺ ഒറവുങ്കര, താമരശ്ശേരി രൂപത പ്രൊക്യൂറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവർ പ്രസംഗിച്ചു
മീഞ്ചന്ത ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രവിഭാഗം മേധാവി ഡോ.പി.ജെ.വിൻസെന്റ്, കണ്ണൂർ സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് ഡയറക്ടർ ഡോ.ജോയ് വർക്കി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയിൽ കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ.ചാക്കോ കാളാംപറമ്പിൽ, പുൽപള്ളി പഴശ്ശിരാജാ കോളജ് ചരിത്രവിഭാഗം അസോ.
പ്രഫസർ ഡോ.ജോഷി മാത്യു, കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ ഡോ.സി.ജെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കുടിയേറ്റ ചരിത്രത്തിൽ സംഭാവന നൽകിയവരെ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

