കൊയിലാണ്ടി∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റജിസ്ട്രേഷൻ തുടങ്ങി. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.വി.
പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.
ഫിറോസ് അധ്യക്ഷനായിരുന്നു. ഡിഡിഇ സൂപ്രണ്ട് കെ.
വിജീഷ്, റജിസ്ട്രേഷൻ കൺവീനർ കെ.കെ. അബ്ദുൽ ഷുക്കൂർ, ഷജീർ ഖാൻ വയ്യാനം, പിടിഎ പ്രസിഡന്റ് എ.
സജീവ് കുമാർ, പ്രധാനാധ്യാപിക ടി. ഷിജിത തുടങ്ങിയവർ പ്രസംഗിച്ചു.
കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ നാളെ രാവിലെ 9.30ന് കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ തുടങ്ങും.
വിധിനിർണയം കാര്യക്ഷമമാക്കണം: രക്ഷിതാക്കൾ നിവേദനം നൽകി
കോഴിക്കോട്∙ ജില്ലാ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിധിനിർണയം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും നിവേദനം നൽകി. ചേവായൂർ, സിറ്റി, റൂറൽ, കൊടുവള്ളി ഉപജില്ലകളിലെ 26 രക്ഷിതാക്കൾ ഒപ്പിട്ട
നിവേദനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നൽകിയത്. ജില്ലാ കലോത്സവത്തിൽ തുടർച്ചയായി എല്ലാ വർഷവും ഒരേ വിധികർത്താക്കളെ കൊണ്ടുവരുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ തവണ നൃത്തഇനത്തിൽ മാർക്കിടാനെത്തിയ വിധികർത്താവിനെതിരെ രക്ഷിതാക്കൾ ആദ്യദിവസം പരാതി നൽകിയതിനെ തുടർന്ന് അവരെ മാറ്റിയിരുന്നു. പതിവായി ജില്ലാ കലോത്സവത്തിനെത്തുന്ന ഏഴ് വിധികർത്താക്കളെ മാറ്റിനിർത്തണമെന്ന് അവരുടെ പേരുകൾ സഹിതമാണ് രക്ഷിതാക്കൾ നിവേദനം നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

