കുറ്റ്യാടി∙ അർഹതയില്ലാത്തവർ പണം കൊടുത്ത് ഭിന്നശേഷി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന തട്ടിപ്പിനെതിരെയുള്ള സമരം സംസ്ഥാന വ്യാപകമാക്കുന്നു. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് കോഴിക്കോട് ജില്ലാ യൂണിറ്റും സിറ്റിസൻസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസും ചേർന്ന് നടത്തിയ പ്രതിഷേധ യോഗമാണു സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്.
അനർഹർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന അഴിമതിയുടെ പ്രഭവകേന്ദ്രം കുറ്റ്യാടി താലൂക്ക് ആശുപത്രിയാണെന്നും യഥാർഥ ഭിന്നശേഷിക്കാർക്കുള്ള ജോലി അഴിമതിയിലൂടെ വ്യാജൻമാർ തട്ടിയെടുക്കുന്നത് സാമൂഹിക വിപത്തായി മാറിയിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഉണർന്നെണീക്കണമെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ആവശ്യപ്പെട്ടു.
കെഎഫ്ബി സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഹബീബ് അധ്യക്ഷത വഹിച്ചു.
സിറ്റിസൻസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ, ജനറൽ കൺവീനർ ടി.നാരായണൻ വട്ടോളി, കെഎഫ്ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.അബ്ദുൽ ഹക്കീം, നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന സെക്രട്ടറി പി.പി.അബ്ദുൽ അസീസ്, വിദ്യാഭ്യാസ പ്രവർത്തകൻ ബിൻസിൻ മുഹമ്മദ്, പി.ആർ. രാജേഷ്, അബ്ദുൽ അസീസ് നമ്രത്തുകര, കെ.ബാബുരാജ്, ഡൽഹി കേളപ്പൻ, ടി.പി.നിഷാദ്, പി.സി.സുനിൽ എന്നിവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നടന്ന ധർണയ്ക്കു മുൻപ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
അഴിമതിയിലൂടെ ജോലി നേടിയവരുടെ ശാരീരികശേഷി ശാസ്ത്രീയമായി പുന:പരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

