ചക്കിട്ടപാറ ∙ പൂഴിത്തോട് –പടിഞ്ഞാറത്തറ ബദൽ റോഡിനു വേണ്ടി മലയാള മനോരമ നടത്തുന്ന പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായി എ.കെ.പത്മനാഭൻ. 1984ൽ പേരാമ്പ്ര എംഎൽഎ ആയി പ്രവർത്തിക്കുമ്പോഴാണ് വയനാട്ടിലേക്കുള്ള ബദൽ പാത നിർമിക്കണമെന്ന ആവശ്യം ഉയർന്നു വന്നത്.
റോഡ് നിർമിക്കണമെന്ന് ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടി നഹയ്ക്ക് നിവേദനം നൽകി. നിവേദനത്തിൽ മുൻ കൽപറ്റ എംഎൽഎയും മന്ത്രിയുമായിരുന്ന എം. കമലം, എംഎൽഎമാരായ കെ.
കെ. രാമചന്ദ്രൻ, കെ.
രാഘവൻ, എ.സി.ഷൺമുഖദാസ്, എ.വി.അബ്ദുറഹ്മാൻ, കെ.ടി.കണാരൻ എന്നിവരും ഒപ്പുവച്ചിരുന്നു.
1987ൽ നായനാർ മന്ത്രിസഭയിൽ ടി.കെ.ഹംസ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നിയമസഭയിൽ വീണ്ടും ബദൽ റോഡ് പ്രശ്നം ഉയർത്തിയതിനെ തുടർന്ന് ഇൻവെസ്റ്റിഗേഷൻ നടത്താൻ ഉത്തരവിട്ടു. വനത്തിൽ ടെന്റ് കെട്ടി ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി.
1989ൽ പൂഴിത്തോടുനിന്ന് പടിഞ്ഞാറത്തറയിലേക്ക് ഇരുനൂറിലധികം പേർ കാൽനടയായി യാത്ര നടത്തി. കേന്ദ്ര മന്ത്രിസഭയിലെ ഉപരിതല ഗതാഗത മന്ത്രിയും മുൻ വടകര എംപിയുമായ കെ.പി.
ഉണ്ണിക്കൃഷ്ണൻ ബെംഗളൂരുവിലേക്കു കോഴിക്കോട്ടുനിന്ന് പെരുവണ്ണാമൂഴി–പടിഞ്ഞാറത്തറ വഴി നാഷനൽ ഹൈവേ നിർമിക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
1991ൽ അധികാരത്തിൽ വന്ന യുഡിഎഫ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.കെ.കെ. ബാവ റോഡ് നിർമാണത്തിന് ബജറ്റിൽ തുക വകയിരുത്തുകയും പൂഴിത്തോട്ടിൽനിന്നും പടിഞ്ഞാറത്തറയിൽനിന്നും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
പടിഞ്ഞാറത്തറയിൽ മുഖ്യമന്ത്രി കെ. കരുണാകരനും പൂഴിത്തോട്ടിൽ പി.കെ.കെ ബാവയും പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോടിന്റെയും വയനാടിന്റെയും അതിർത്തി വരെ റോഡ് നിർമാണം പൂർത്തിയായി. വനത്തിലൂടെ റോഡ് നിർമിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതുകൊണ്ട് തടസ്സപ്പെടുകയായിരുന്നു.
പിന്തുണയുമായി നല്ലപാഠം വിദ്യാർഥികളും
പൂഴിത്തോട് –പടിഞ്ഞാറത്തറ ബദൽ റോഡിനു വേണ്ടി പെരുവണ്ണാമൂഴി ഫാത്തിമമാതാ യുപി സ്കൂൾ വിദ്യാർഥികളും മനോരമ ജനകീയ ക്യാംപെയ്നിൽ പങ്കാളികളായി.
മനോരമ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ഒപ്പുവച്ചു. പ്രധാനാധ്യാപിക ഇ.എം.ജിഷ ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർമാരായ ജൂബി മെറിൻ, മിന്റു ജോസ്, അധ്യാപകരായ സിസ്റ്റർ ജിജി വർഗീസ്, ബീന ചാർലി, ഡോണ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
പ്രതീകാത്മക സമരം നാളെ
പൂഴിത്തോട് –പടിഞ്ഞാറത്തറ റോഡിന്റെ തറക്കല്ലിട്ട് 31 വർഷം പൂർത്തിയാകുന്ന നാളെ വൈകിട്ട് 5ന് ചെമ്പനോട
മേലെ അങ്ങാടിയിൽ റോഡ് കർമസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സമരം നടത്തും. വഞ്ചനയുടെ 31 വർഷത്തെ പ്രതീകാത്മക പ്രക്ഷോഭ പരിപാടി ചെമ്പനോട സെന്റ് ജോസഫ് പള്ളി വികാരി ഫാ.
ഡൊമിനിക് മുട്ടത്തുകുടിയിൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികളായ ടോമി മണ്ണൂർ, മാത്യു പേഴത്തിങ്കൽ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]