കോഴിക്കോട്∙ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കിൽ മാറ്റങ്ങൾ വന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റം. അരി, പഞ്ചസാര, പയർ വർഗങ്ങൾ എന്നിവയുടെ നിരക്കുകളിൽ മാറ്റമില്ലെങ്കിലും നിത്യേനെ ഉപയോഗിക്കുന്ന മറ്റു ഉൽപന്നങ്ങളുടെ നിരക്കിൽ മാറ്റമുണ്ട്.
അതുകൊണ്ടു തന്നെ ശരാശരി കുടുംബങ്ങളുടെ പ്രതിമാസ ചെലവിൽ മാറ്റം വരും. മരുന്നുകൾ അടക്കമുള്ളവയുടെ വിലയും കുറയും.
എന്നാൽ ജിഎസ്ടി നിരക്കിലെ മാറ്റം സംബന്ധിച്ച് വ്യാപാരികൾക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സ്ലാബ് മാറ്റം നേരത്തെ പ്രഖ്യാപിച്ചതിനാൽ സൂപ്പർമാർക്കറ്റുകളിൽ അടക്കം ഓരോ സാധനങ്ങളുടെയും നിരക്കുകൾ മാറ്റി രേഖപ്പെടുത്തിയിട്ടണ്ട്.
എന്നാൽ ഇടത്തരം, ചെറിയ കടകളിലെ വ്യാപാരികൾക്ക് ഇത്രയധികം ഉൽപന്നങ്ങളുടെ വിലക്കുറവിനെ എങ്ങനെയാണു നേരിടേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ജിഎസ്ടി നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പമുണ്ട്.
പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആശങ്ക. കംപ്യൂട്ടർ ബില്ലിങ് ഇല്ലാത്തവരും കോംപൗണ്ടിങ് നിരക്കിൽ ജിഎസ്ടി അടയ്ക്കുന്നവരും പെട്ടെന്ന് മാറ്റം വരുത്താൻ കഴിയാത്ത അവസ്ഥയിലാണ്.
എംആർപിയിൽ കുറഞ്ഞ വിലയക്കു വിൽക്കുമ്പോൾ കച്ചവടക്കാരന്റെ തുച്ഛമായ ലാഭം വീണ്ടും കുറയുന്ന അവസ്ഥയാണ്. ഒരേ ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പല ജിഎസ്ടി നിരക്കുകൾ ആയത് സൂപ്പർ മാർക്കറ്റുകളിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
മനാഫ് കാപ്പാട് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]