
കൂടരഞ്ഞി∙ പൂവാറൻതോട് വാർഡിൽ കാട്ടാന ശല്യം രൂക്ഷം. രാത്രിയും പകലും ജനവാസ കേന്ദ്രത്തിൽ കാട്ടാന എത്തിയതോടെ ഈ പ്രദേശത്തെ ജനജീവിതം ദുരിതത്തിലാണ്.
ഞായറാഴ്ച പുലർച്ചെ തമ്പുരാൻകൊല്ലി ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടാന വന മേഖലയിലേക്ക് പോയിട്ടില്ല. ജോബി പുറത്തൂട്ടിന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച രാത്രി കാട്ടാന എത്തി. ഇവിടത്തെ കൃഷിയിടത്തിലെ വാഴയും തെങ്ങും നശിപ്പിച്ചു.
ഇന്നലെ പകൽ ജനവാസ മേഖലയിൽ 2 കൊമ്പനാനകൾ നില ഉറപ്പിച്ചു. പടക്കം പൊട്ടിച്ചാലും ആന വനപ്രദേശത്തേക്ക് കയറി പോകുന്നില്ല.
വനപാലകരെ വിവരം അറിയിച്ചിട്ടും യഥാസമയം എത്തി കാട്ടാനകളെ ഉൾ വനത്തിലേക്ക് കയറ്റിവിടാൻ നടപടി എടുക്കുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]