
കോഴിക്കോട് ∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലൂടെ നടക്കുമ്പോഴും ഇരിപ്പിടങ്ങളിൽ ഇരിക്കുമ്പോഴും വേണം അതീവ ശ്രദ്ധ. പല ഭാഗത്തും പൂട്ടുകട്ടകൾ ഇളകി.
ചില ഭാഗത്ത് വലിയ കുഴികളും. ആൾനൂഴിയോട് ചേർന്ന് സ്ലാബ് ഇളകി കിടക്കുന്ന സ്ഥലത്തു വരെ പൂട്ടുകട്ടകൾ പൊളിഞ്ഞു കിടക്കുന്നു.
യാത്രക്കാർ ഇവിടെ വീണു പരുക്കേൽക്കുന്നതു പതിവാണെന്നു ചുമട്ടു തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ കാൽ സ്ലാബിനുള്ളിൽ കുടുങ്ങി. ഇരിപ്പിടങ്ങളിൽ പല ഭാഗത്തും കമ്പി മാത്രമാണുള്ളത്. ഇതിനു മുകളിൽ ഉറപ്പിച്ച കസേരകൾ പലതും ഇളകി പോയി.
ചിലതെല്ലാം വീണു കിടക്കുന്നു. കസേര ഇളകി പോയ ഭാഗത്ത് അതു ഘടിപ്പിച്ച കമ്പി മാത്രമാണ് അവശേഷിക്കുന്നത്.
അതിനാൽ ശ്രദ്ധിക്കാതെ ഇരുന്നാൽ ദേഹത്ത് കമ്പി തുളച്ചു കയറാനുള്ള സാധ്യത ഏറെയാണ്.
മേൽക്കൂരയിൽ ഷീറ്റ് ഇല്ലാത്തതിനാലും കോൺക്രീറ്റ് തകർന്നതിനാലും ചോർച്ചയും പതിവാണ്. അതിനാൽ മഴക്കാലത്ത് ഇതിലെ നടക്കുമ്പോൾ കുട
ചൂടുന്നതും നല്ലതാണ്. പടിഞ്ഞാറു ഭാഗത്തെ പ്രവേശന കവാടത്തിൽ വെള്ളക്കെട്ടാണ്.
ഇവിടെ പൂട്ടുകട്ടകൾ ഉൾപ്പെടെ നിരത്തി അതിൽ ചവിട്ടിയാണു യാത്രക്കാർ പോകുന്നത്.
തലയിൽ ചുമടുമായി ചുമട്ടു തൊഴിലാളികളും ഇതിലെയാണു പോകുന്നത്. കാൽ തെന്നിയാൽ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്.
തീ പിടിച്ച ഭാഗത്ത് മുകളിലെയും വശത്തെയും ഇരുമ്പു ഷീറ്റുകളും കമ്പികളും ഉൾപ്പെടെ മാറ്റാതെ കിടക്കുന്നതിനാൽ ശക്തമായ കാറ്റടിച്ചാൽ തെറിച്ചു വീഴാനുള്ള സാധ്യതയുണ്ടെന്നും യാത്രക്കാർ പറഞ്ഞു.
ബസ് സ്റ്റാൻഡ് പരിസരമാകെ വൃത്തിഹീനമായ സാഹചര്യത്തിലാണ്.
പലയിടത്തും മാലിന്യം പരന്നു കിടക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]