
കോഴിക്കോട് ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
സബ് ജൂനിയർ ഫുട്ബോൾ സിലക്ഷൻ: കോഴിക്കോട്∙ സംസ്ഥാന സബ് ജൂനിയർ അന്തർജില്ലാ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെ ജില്ലാ ടീമിന്റെ പരിശീലന ക്യാംപിലേക്കുള്ള സിലക്ഷൻ ട്രയൽസ് 25ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. വനിതാ ടീം സിലക്ഷൻ ട്രയൽസ് 27നും നടക്കും.
24ന് മുൻപ് വയസ്സ് തെളിയിക്കുന്ന രേഖ സഹിതം ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ പേര് റജിസ്റ്റർ ചെയ്യണം. വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7.30 മുതൽ 3.30 വരെ കാവുംപുറം ടൗൺ, തലയാട് ടൗൺ, താഴെത്തലയാട്, ചീടി കുഴി, തലയാട് റേഷൻകട, പടിക്കൽ വയൽ, ഒരംഗോ കുന്ന്, ദാറുൽ റഹ്മ, തൂവക്കടവ്.
∙ 8 – 2: പന്തീർപാടം, പത്താം മൈൽ, തോട്ടുംപുറം, പണ്ടാരപ്പറമ്പ്, അരീക്കുഴി, കണ്ണൻകുഴി.
അധ്യാപക നിയമനം നാളെ
കൊടുവള്ളി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു.
അഭിമുഖം 24ന് രാവിലെ 10ന് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]