
ചിറക്കൽ, വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ട്രെയിനുകൾ നിർത്തില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കണ്ണൂരിലുളള ചിറക്കൽ, കോഴിക്കോട്ടെ വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. തിങ്കളാഴ്ച മുതൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ല. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ നൽകുന്ന വിശദീകരണം.
ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം. കണ്ണൂർ റെയിൽവെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി സ്ഥിതിയാണുള്ളത്.
റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും വിലക്കിയുള്ള റെയിൽവേ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്നും കേരളത്തിൽ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും എംഎല്‍എ പറഞ്ഞു.