
ആറുവരി ദേശീയപാത: ആദ്യ ട്രാക്ക് ഭാരവാഹനങ്ങൾക്ക്, രണ്ടാമത്തേത് കാറുകൾക്ക്, മൂന്നാമത്തേത് ഓവർടേക്കിങ്ങിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ രാമനാട്ടുകര – വെങ്ങളം 6 വരി ദേശീയപാത നിർമാണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഈ പാതയിൽനിന്നു സർവീസ് റോഡിലേക്കും സർവീസ് റോഡിൽനിന്നു ദേശീയപാതയിലേക്കും പ്രവേശിക്കാൻ വഴികൾ നിശ്ചയിച്ചു. ഓരോ വഴിയും 30 മീറ്റർ വീതിയിലാണ് ഉണ്ടാകുക. വെങ്ങളത്ത് വലതുഭാഗം വഴി സർവീസ് റോഡിൽനിന്നാണ് ദേശീയ പാതയിലേക്ക് ആദ്യ പ്രവേശനം അനുവദിക്കുന്നത്.
വെങ്ങളത്തുനിന്നു രാമനാട്ടുകരയിലേക്ക്
∙ 10 സ്ഥലങ്ങളിൽ സർവീസ് റോഡിൽനിന്നു ദേശീയപാതയിലേക്ക് പ്രവേശനം
വെങ്ങളം, പാലോറമല, അമ്പലപ്പടി, പ്രോവിഡൻസ് കോളജ് ജംക്ഷൻ, നേതാജി നഗർ, തൊണ്ടയാട് (കുടിൽതോട്), മേത്തോട്ടുതാഴം, മെട്രോ ഹോസ്പിറ്റൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ, പാറമ്മൽ.
∙ 10 സ്ഥലങ്ങളിൽ ദേശീയപാതയിൽനിന്നു സർവീസ് റോഡിലേക്ക് കടക്കാം
പാലോറമല, പൂളാടിക്കുന്ന്, വേങ്ങേരി, പ്രോവിഡൻസ് കോളജ് ജംക്ഷൻ, നേതാജിനഗർ, തൊണ്ടയാട് (കുടിൽതോട്), മേത്തോട്ട് താഴം, പന്തീരാങ്കാവ്, അറപ്പുഴ, രാമനാട്ടുകര. 4 സ്ഥലങ്ങളിൽ ഇരു ഭാഗത്തേക്കും പ്രവേശനമുണ്ട് – പാലോറമല, പ്രോവിഡൻസ് കോളജ് ജംക്ഷൻ, നേതാജിനഗർ, മേത്തോട്ടുതാഴം.
രാമനാട്ടുകരയിൽ നിന്നു വെങ്ങളത്തേക്ക്
∙ 8 സ്ഥലങ്ങളിലാണ് സർവീസ് റോഡിലേക്ക് പ്രവേശനം
അറപ്പുഴ, പന്തീരാങ്കാവ്, മേത്തോട്ടുതാഴം, തൊണ്ടയാട് (കുടിൽതോട്), പ്രോവിഡൻസ് കോളജ് ജംക്ഷൻ, അമ്പലപ്പടി, പാലോറമല, വെങ്ങളം.
∙ സർവീസ് റോഡിൽനിന്ന് 9 ഇടങ്ങളിൽ ദേശീയ പാതയിലേക്കു പ്രവേശനം
പാലോറമല, പൂളാടിക്കുന്ന്, വേങ്ങേരി, പ്രോവിഡൻസ് കോളജ് ജംക്ഷൻ, നേതാജിനഗർ, തൊണ്ടയാട് (കുടിൽതോട്), മെട്രോ ഹോസ്പിറ്റൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ, പാറമ്മൽ.
∙ ഇരുഭാഗത്തേക്കും പ്രവേശനം: പാലോറമല, പ്രോവിഡൻസ് കോളജ് ജംക്ഷൻ.
ദേശീയപാത 6 വരി
∙ ഇരുഭാഗത്തേക്കും 3 വരി വീതമുള്ള 2 പാതകൾ. ഈ 2 പാതകൾക്കിടയിലെ മീഡിയൻ അഥവാ മതിൽ എവിടെയും മുറിച്ചു കടക്കാനാകില്ല. സർവീസ് റോഡിലൂടെ കടന്ന് അടിപ്പാതയിലൂടെ വേണം എതിർദിശയിലേക്കു പോകാൻ.
∙ കാൽനടയാത്രക്കാർക്കു ദേശീയപാതയിലേക്ക് പ്രവേശനമില്ല.
∙ ഓരോ 3 വരി പാതയിലും ഇടതുഭാഗത്തെ മീഡിയനോടു ചേർന്ന ആദ്യ ട്രാക്ക് ഭാരവാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കുമാണ്. ഇതിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗം അനുവദിച്ചിരിക്കുന്നു. മധ്യഭാഗത്തെ രണ്ടാമത്തെ ട്രാക്കിലൂടെ ലൈറ്റ് വെഹിക്കിൾ വാഹനങ്ങൾക്കാണ് (കാറുകൾ) അനുമതി. ഇതുവഴി മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. മൂന്നാമത്തെ ട്രാക്ക് ഓവർടേക്കിങ് ട്രാക്ക് ആണ്. ഇവിടെയും 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ഇതുവഴി വരുന്ന വാഹനങ്ങൾ സൂചന തന്നാൽ മുന്നിലെ വാഹനങ്ങൾ രണ്ടാമത്തെ ട്രാക്കിലൂടെ മാറിക്കൊടുത്ത് പിന്നിൽ വരുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കണം.
∙ ഓരോ പാലവും മേൽപാലവും ആരംഭിക്കും മുൻപ് ദേശീയ പാതയിൽനിന്നു സർവീസ് റോഡിലേക്ക് കടക്കാൻ വഴിയുണ്ട്. അതുപോലെ പാലവും മേൽപാലവും കഴിഞ്ഞാൽ സർവീസ് റോഡിൽനിന്നു ദേശീയ പാതയിലേക്ക് പ്രവേശിക്കാനും വഴിയുണ്ട്.
∙ ദേശീയപാതയിൽനിന്നു സർവീസ് റോഡിലേക്ക് കടക്കുന്ന വഴികൾക്കു മുൻപ് എക്സിറ്റ്–എൻട്രി ബോർഡുകൾ കാണാം. ഈ വഴികൾക്കു തൊട്ടുമുന്നിലായി മഞ്ഞയും കറുപ്പും പെയിന്റ് പാതയിൽ കാണാം. ഓരോ വഴി എത്തുന്നതിനു മുൻപ് അതുവഴി എവിടേക്കു പോകുന്നു എന്നു വ്യക്തമാക്കുന്ന ബോർഡും കാണാം.
∙ സർവീസ് റോഡിൽനിന്നു ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങൾ 100 മീറ്റർ ദൂരം എമർജൻസി പാർക്കിങ് ട്രാക്കിലൂടെ വേണം യാത്ര ചെയ്യേണ്ടത്. ദേശീയപാതയിൽനിന്നു സർവീസ് റോഡിലേക്ക് കടക്കുന്ന വാഹനങ്ങളും സമാനമായ രീതിയിൽ പുറത്തേക്കു കടക്കുന്ന വഴിക്കു മുൻപേ 100 മീറ്ററിൽ ഇതേ ട്രാക്കിലൂടെ സഞ്ചരിച്ചു വേണം പുറത്തേക്കു കടക്കേണ്ടത്. രാമനാട്ടുകര–വെങ്ങളം പാതയിൽ പനാത്തുതാഴം കഴിഞ്ഞ് 230 മീറ്റർ പിന്നിട്ട ശേഷവും പന്തീരാങ്കാവ് പൊലീസ് സറ്റേഷനു സമീപവും 2 ഇടങ്ങളിൽക്കൂടി ദേശീയ പാതയിൽനിന്നു സർവീസ് റോഡിലേക്ക് പ്രവേശനം അനുവദിക്കാൻ ആവശ്യമുയർന്ന സാഹചര്യത്തിൽ അതും പരിഗണിക്കുന്നുണ്ട്.
∙ ദേശീയപാതയുടെ ഇരുഭാഗത്തുമായി അകത്തേക്കും പുറത്തേക്കും പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങൾ:
1.വെങ്ങളം, 2.പാലോറമല, 3. പൂളാടിക്കുന്ന്, 4. അമ്പലപ്പടി, 5. വേങ്ങേരി, 6. പ്രോവിഡൻസ് കോളജ് ജംക്ഷൻ, 7. നേതാജിനഗർ, 8. തൊണ്ടയാട് (കുടിൽതോട്), 9.മേത്തോട്ടുതാഴം, 10.മെട്രോ ഹോസ്പിറ്റൽ, 11.പന്തീരാങ്കാവ്, 12. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ, 13. അറപ്പുഴ, 14.പാറമ്മൽ, 15.രാമനാട്ടുകര.