കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ 4ാം വാർഡിലെ കക്കയം മേഖലയിൽ വന്യമൃഗ ശല്യത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിട്ടും അധികൃതർക്ക് നിസ്സംഗതയെന്നു പരാതി. കുരങ്ങ്, കാട്ടുപോത്ത്, കാട്ടുപന്നി, മലയണ്ണാൻ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി വിലസുന്നതാണു ജനങ്ങളെ ഭീതിയിലാക്കുന്നത്.
കക്കയം മല, പഞ്ചവടി, പവർ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ വിളയാട്ടം.
കഴിഞ്ഞ ദിവസം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രത്തിൽ കുരങ്ങുകളെ വനം വകുപ്പ് ഇറക്കിവിട്ടതായി നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്ന കുരങ്ങുകൾ വീടുകളുടെ മുറ്റത്തെ മരങ്ങളിൽ കഴിയുകയാണ്.
കൂടാതെ കാട്ടുപന്നിയും മലയണ്ണാനും കൃഷിഭൂമിയിൽ ഇറങ്ങി നാശം വരുത്തുന്നതും തുടരുന്നുണ്ട്.
വന്യമൃഗങ്ങളെ മയക്കുവെടി, കൂട് സ്ഥാപിക്കൽ എന്നിവയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കക്കയം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസിലും കൂരാച്ചുണ്ട് പൊലീസിലും പരാതി നൽകി.
വനം വകുപ്പിനെതിരെ കത്തോലിക്കാ കോൺഗ്രസ് രൂപത സെക്രട്ടറി ജോൺസൺ കക്കയം, കൂരാച്ചുണ്ട് ഫൊറോന സെക്രട്ടറി തോമസ് വെളിയംകുളം, ജോർജ് കോയിക്കകുന്നേൽ , നിപിൻ ഐക്കുളമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തിയാണ് പരാതി കൈമാറിയത്.
ചെമ്പ്ര അങ്ങാടിക്കടുത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങി
കുളത്തുവയൽ ∙ ചെമ്പ്ര ടൗണിൽ നിന്നും 100 മീറ്റർ ദൂരത്തിലെ പേരാമ്പ്ര റോഡിൽ കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടം ഇറങ്ങി. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കൂട്ടം ടാറിങ് റോഡിലാണ് വിലസുന്നത്.
ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. വാഹന യാത്രക്കാർക്കും അപായ സാധ്യതയാണ്.
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. വന്യമൃഗ ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

