കോഴിക്കോട് നഗരത്തിലെ കമ്മത്ത് ലൈനിലെ വിവിധ ജ്വല്ലറികളിൽ നിന്നായി 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതികളായ സഫർനാസ്, സഹോദരൻ പി.ടി. ഷഫീഖ് എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
തട്ടിപ്പ് നടത്തിയ കമ്മത്ത് ലൈനിലെ 11 സ്ഥാപനങ്ങളിൽ നാലിടത്താണ് പ്രതികളുമായി പൊലീസ് എത്തിയത്. തെളിവെടുപ്പിനിടെ വ്യാപാരികൾ പ്രതികളെ കൂക്കിവിളിച്ചു.
പ്രതികളുടെ വാടക വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടിച്ച സ്വർണം ഇനിയും കണ്ടെത്താനായിട്ടില്ല. വ്യാപാരികൾ തമ്മിലുള്ള പരസ്പര വിശ്വാസം തകർക്കുകയാണ് സഫർനാസ് ചെയ്തതെന്ന് വ്യാപാരികൾ പ്രതികരിച്ചു.
സ്വർണ വ്യാപാരികൾക്കിടയിലെ വിശ്വാസം മുതലെടുത്തായിരുന്നു സഫർനാസിന്റെ തട്ടിപ്പ്. ഉപഭോക്താക്കളെ കാണിക്കാനെന്ന പേരിൽ വിവിധ ജ്വല്ലറികളിൽ എത്തിയ പ്രതി അവിടെ നിന്ന് എടുത്ത സ്വർണവുമായി കടന്നുകളയുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഈ സ്വർണാഭരണങ്ങൾ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നതിനെകുറിച്ച് പ്രതികൾ കൃത്യമായ വിവരങ്ങൾ നൽകുന്നില്ല. പലയിടങ്ങളിലായി ഇയാൾ പറഞ്ഞ ഇടങ്ങളിലൊക്കെ പോയി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
10 വർഷത്തിൽ അധികമായി ഈ കമ്മത്ത് ലൈനിൽ തന്നെ തുടരുന്ന ഇയാളെ എല്ലാ കച്ചവടക്കാരെയും ഇയാൾക്ക് നല്ല പരിചയം ഉണ്ട്. വൈകാതെ ഈ സ്വർണം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

