കൊടിയത്തൂർ∙ കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ കാടിളക്കി നായാട്ട് നടത്തി. വിദഗ്ധരായ ഷൂട്ടർമാരുടെയും വേട്ട
നായ്ക്കളുടെയും നേതൃത്വത്തിൽ നടത്തിയ നായാട്ടിൽ 9 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. നാട്ടിലിറങ്ങി കർഷകരെ ആക്രമിക്കുകയും കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നായാട്ട് നടത്തിയത്. കാരക്കുറ്റി, ആലുങ്കൽ, തെനങ്ങാപറമ്പ് വാർഡുകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ നായാട്ട് നടത്തിയത്.
അംഗീകൃത ഷൂട്ടർമാരെയും വേട്ട
നായ്ക്കളെയും ഉപയോഗിച്ചാണ് നായാട്ട് നടത്തിയതെന്ന് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും വ്യാപകായ തോതിൽ കൃഷി നാശം പന്നികൾ വരുത്തിയിരുന്നു.
നായാട്ടിൽ 13 ഷൂട്ടർമാർ പങ്കെടുത്തു. 8 വേട്ട നായ്ക്കളും ഒപ്പം ഉണ്ടായിരുന്നു. നേതൃത്വത്തിലായിരുന്നു കാടിളക്കിയുള്ള നായാട്ട്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മെംബർമാരായ വി.ഷംലൂലത്ത്, കെ.ജി.സീനത്ത്, ഫാത്തിമ നാസർ, യു.പി.മമ്മദ്, എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]