
കൂരാച്ചുണ്ട് ∙ കെഎസ്ഇബി ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കക്കയം ഗവ. എൽപി സ്കൂളിന്റെ കോമ്പൗണ്ടിനോടു ചേർന്നുള്ള വൈദ്യുതി ലൈൻ അപകട
ഭീഷണി. ജിഐ പൈപ്പിലുള്ള സ്കൂളിന്റെ 2 കൊടിമരങ്ങൾ വൈദ്യുതി ലൈനിൽ സ്പർശിക്കുന്ന വിധത്തിൽ നിൽക്കുന്നത് വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.സ്കൂളിന്റെ മതിലിൽ നിന്നും 8 മീറ്ററോളം ഉയരത്തിലാണ് ലൈനുള്ളത്.
പുതിയതായി നിർമിക്കുന്ന ശുചിമുറിയുടെ മേൽഭാഗത്ത് നിന്നും 2 മീറ്ററോളം മുകളിലൂടെയാണ് ലൈൻ പോകുന്നത്.
കക്കയം അമ്പലക്കുന്ന് നഗറിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികൾ കളിക്കുന്നതിനായി ഈ സ്കൂളിന്റെ മുറ്റത്തേക്കാണ് ഇറങ്ങുന്നത്. മുറ്റത്തു തന്നെയാണ് കൊടിമരവും.സ്കൂളിന്റെ മുൻവശത്തെ ലൈൻ കേബിളാക്കി മാറ്റിയോ ഇൻസുലേറ്റ് ചെയ്താലും പ്രശ്നപരിഹാരമാകും.
പ്രധാനാധ്യാപകൻ അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.സ്കൂളിന്റെ പിൻവശത്തെ കെഎസ്ഇബി ഭൂമിയിലെ 4 മരങ്ങൾ കാറ്റിൽ കെട്ടിടത്തിലേക്ക് വീഴാറായ നിലയിലാണ്.
പേരാമ്പ്ര എഇഒ സ്ഥലം സന്ദർശിച്ച് അടിയന്തരമായി അപായ സാധ്യതയുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്ന് റിപ്പോർട്ട് ചെയ്തതാണ്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും മരംമുറിയുടെ നടപടിക്രമങ്ങൾ വൈകുകയാണ്.
സോഷ്യൽ ഫോറസ്റ്ററിയുടെ അനുമതിയുമായി ബന്ധപ്പെട്ടാണ് കാലതാമസമെന്നു അറിയുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്ഥാപനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]