
കോഴിക്കോട്∙ ഒട്ടേറെ രാഷ്ട്രീയ–സാംസ്കാരിക പരിപാടികൾക്ക് വേദിയായ നഗരത്തിലെ ടഗോർ ഹാൾ ഓർമയായി. ടഗോറിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട
നഗരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് കലാ –സാംസ്കാരിക പരിപാടികൾക്കായി 1973 ൽ നിർമിച്ചതായിരുന്നു. 52 വർഷത്തിനു ശേഷമാണ് ടഗോർ ഹാൾ പൂർണമായും പൊളിച്ചു നീക്കി ഇവിടെ പുതിയ ഹാൾ നിർമിക്കാനുള്ള നടപടി തുടങ്ങിയിരിക്കുന്നത്.
ഒട്ടേറെ ചലച്ചിത്രോത്സവങ്ങൾക്കും, നാടകോത്സവങ്ങൾക്കും, നൃത്ത–സംഗീത ശിൽപങ്ങൾക്കും, രാഷ്ട്രീയ സമ്മേളനങ്ങൾക്കും വേദിയായിട്ടുള്ള ടഗോർഹാൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് പൊളിച്ചു പണിയാൻ തീരുമാനിച്ചത്.
68 കോടി രൂപയുടെ പദ്ധതിയാണ് കോർപറേഷൻ തയാറാക്കിയിട്ടുള്ളത്. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത് ആധുനിക ടഗോർ ഹാൾ സമുച്ചയം നിർമിക്കാനാണ് തീരുമാനം.2000 പേരെ ഉൾക്കൊള്ളുന്ന വലിയ ഹാളും 150 പേർക്ക് ഇരിക്കാവുന്ന മിനിഹാളും 3 മൾട്ടിപ്ലക്സ് തിയറ്ററുകളും പുസ്തക ഷോപ്പുകളും കോഫീ ഷോപ്പും, 500 പേർക്കുള്ള ഡൈനിങ് ഹാൾ, ആധുനിക അടുക്കള, ഓപ്പൺ ആംഫി തിയറ്റർ എന്നിവയെല്ലാം അടങ്ങിയ 3 നില കെട്ടിടമാണ് ഉയരുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]