
ബേബിയുടെ കൈപ്പുണ്യം ഇനി താമരശ്ശേരിക്ക് ഓർമ
താമരശ്ശേരി∙ രുചി കൂട്ടുകൾക്ക് കയ്യൊപ്പ് ചാർത്തിയ കുന്നും പുറത്ത് ബിജു എന്ന നാട്ടുകാരുടെ ബേബി ഓർമയായത് നാടിന് തീരാനഷ്ടമായി. പാചക വിദഗ്ധൻ ബേബിയുടെ കൈപുണ്യത്തിന്റെ സ്വാദ് അറിയാത്തവർ താമരശ്ശേരി മേഖലയിൽ വിരളമാണ്.
പത്ത് പേർ പങ്കെടുക്കുന്ന പരിപാടി മുതൽ നുറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന കല്യാണ വീട്ടിലും ഗൃഹ പ്രവേശന ചടങ്ങിലും മറ്റും സദ്യ വട്ടങ്ങൾ ഒരുക്കുമ്പോഴും തോളിൽ വെള്ള തോർത്തിട്ട് ഭാവ ഭേദമില്ലാത്ത ബേബിയുടെ ചിരി പടർന്ന മുഖം നാട്ടുകാരുടെ മനസ്സിലുണ്ട്. സിഐടിയു സംസ്ഥാന സെക്രട്ടറിയും റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന പരേതനായ ടി.ബാലൻ നായരുടെ മകനായ ബേബി സിപിഎം കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വീട്ടിലും ഇന്നലെ രാവിലെ മൃതദേഹം പൊതു ദർശനത്തിനു വച്ച താമരശ്ശേരി കാരാടിയിലെ സിപിഎം ഓഫിസിലുമായി നൂറുണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന ചികിത്സയിലായിരുന്ന ബേബി വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]