ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ച് കെ.വി.തോമസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ലഭിച്ച ഡോ.വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ച് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്. മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനും ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ലഭിച്ചതിൽ അഭിനന്ദിക്കുന്നതിനുമാണ് കെ.വി.തോമസ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
മുനമ്പം വിഷയത്തെക്കുറിച്ചും ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട് ഈ മാസം അവസാനം വരും. അതിന് ശേഷം മുനമ്പത്തെ കുടുംബങ്ങൾക്ക് േവണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്ന് സർക്കാർ ആലോചിക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു. 610 കുടുംബങ്ങളെയും സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. സ്ഥലം ക്രയവിക്രയം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കുമെന്നും കെ.വി.തോമസ് അറിയിച്ചുവെന്നും വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
കമ്മിഷൻ റിപ്പോർട്ട് വന്നശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുനമ്പവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജുഡീഷ്യറിയുടെ മുമ്പിലാണ്. അതുകൊണ്ട് നമുക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. മുനമ്പത്തുള്ളവരുെട പ്രശ്നത്തിന് പരിഹാരം കാണണം. അതിൽ രാഷ്ട്രീയമോ മതമോ ഇല്ലെന്നും ഡോ.വർഗീസ് ചക്കാലയ്ക്കൽ കൂട്ടിച്ചേർത്തു.