വടകര ∙ പുതിയ ദേശീയപാതയിൽ പാലയാട്ടുനടയിൽ റോഡ് കുറുകെ കടക്കാൻ ജനം അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുന്നു. ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായ ഇവിടെ ഫുട് ഓവർ ബ്രിജ് നിർമിക്കാൻ തീരുമാനിച്ചതായി അറിയുന്നു.
ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും എസ്റ്റിമേറ്റ് തയാറാക്കിയതായാണ് വിവരം. പാതയ്ക്ക് മുകളിലൂടെ ഉയരത്തിൽ നിർമിക്കുന്ന ഫുട് ഓവർ ബ്രിജിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും.
കിഴക്കും പടിഞ്ഞാറുമായി രണ്ടായി മുറിഞ്ഞു കിടക്കുന്ന പുതുപ്പണത്ത് ഫുട് ഓവർ ബ്രിജ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയും കെ.കെ.രമ എംഎൽഎ ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
എസ്പി ഓഫിസ് ഭാഗത്ത് അടിപ്പാതയ്ക്ക് അനുമതി നൽകുക മാത്രമാണ് അധികൃതർ ചെയ്തത്. പ്രവൃത്തി പൂർത്തിയായ അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമാണം നടക്കുകയാണിപ്പോൾ.
മണിയൂരിലേക്ക് കാലങ്ങളായി ഉപയോഗിച്ച് വന്ന റോഡ് പാലയാട്ടുനടയിൽ സർവീസ് റോഡിൽ അവസാനിപ്പിക്കേണ്ട
അവസ്ഥയാണിപ്പോൾ. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ വന്നു ചേരുന്ന മണിയൂർ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മറുഭാഗത്തേക്ക് പോകാൻ ഇരിങ്ങൽ ഓയിൽ മില്ലിലെ അടിപ്പാതയിലൂടെ കിലോ മീറ്റർ താണ്ടണം.
പുതുപ്പണം ജെഎൻഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
സ്കൂളിലേക്ക് പോകാൻ ഒരു ഭാഗത്ത് സൗകര്യം ഉണ്ടെങ്കിലും മറു ഭാഗത്ത് അതിനുള്ള സൗകര്യം ഇല്ല. നാട്ടുകാർ ആശ്രയിക്കുന്ന ആയുർവേദ ആശുപത്രിയും യൂണിവേഴ്സിറ്റി സെന്ററും എല്ലാം റോഡിന് കിഴക്കു ഭാഗത്താണ് ഉള്ളത്.
പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് ഇവിടങ്ങളിലേക്ക് പോകാൻ വഴി അടഞ്ഞു.
മുൻകൂട്ടി അറിയിക്കാതെ നന്തിയിൽ അടിപ്പാത അനുവദിച്ചതു പോലെ പാലയാട്ട് നടയിൽ ഫുട് ഓവർ ബ്രിജും വരും എന്നാണ് അധികൃതർ നൽകുന്ന സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

