കോഴിക്കോട് ∙ സാങ്കേതികത്വത്തിൽ കുടുങ്ങി മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം.
മതിയായ സൗകര്യങ്ങളില്ലാതെ വലയുമ്പോഴും സ്കൂളിനായി പ്രഖ്യാപിച്ച 4 കോടി രൂപ പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്. നിർമാണത്തിന് ആവശ്യമായ രേഖകൾ കിഫ്ബിക്കു സമർപ്പിക്കേണ്ടത് ആരാണെന്ന തർക്കമാണ് പദ്ധതിക്കു തടസ്സമാകുന്നത്.
1500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആവശ്യത്തിന് ശുചിമുറി പോലുമില്ലാതെ വലയുന്നതിനിടെയാണു 5 വർഷം മുൻപ് അനുവദിച്ച 4 കോടി രൂപ പ്രയോജനപ്പെടുത്താൻ കഴിയാത്തത്.
കിഫ്ബി പ്രോജക്ടിൽ ഉൾപ്പെടുത്തിയതിനാൽ കിഫ്ബിയുടെ മാനദണ്ഡം അനുസരിച്ചുള്ള രേഖകൾ സമർപ്പിക്കാൻ കഴിയാത്തതാണു തടസ്സം. സൈറ്റ് പ്ലാൻ അടക്കമുള്ള രേഖകൾ സ്കൂൾ അധികൃതരും പിടിഎയും ചേർന്നു സമർപ്പിക്കട്ടെ എന്നാണ് കോർപറേഷന്റെ നിലപാട്.
അതേസമയം കോർപറേഷൻ എൻജിനീയറിങ് വിഭാഗമാണ് രേഖകൾ ശരിയാക്കേണ്ടതെന്നു പിടിഎയും ചൂണ്ടിക്കാട്ടുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടും ഇതുവരെ പ്രവൃത്തി ആരംഭിക്കാത്ത വിദ്യാലയങ്ങളുടെ യോഗം കഴിഞ്ഞദിവസം കലക്ടറേറ്റിൽ വിളിച്ചു ചേർത്തിരുന്നു.
ഈ യോഗത്തിലും രേഖകൾ ആര് തയാറാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വൻ തുക നൽകി രേഖകൾ തയാറാക്കാൻ ആകില്ലെന്നു പിടിഎ നിലപാട് എടുക്കുമ്പോൾ മറ്റ് സ്ഥലങ്ങളിലെല്ലാം സ്കൂളുകൾ സ്വന്തം നിലയ്ക്കാണ് രേഖകൾ തയാറാക്കുന്നത് എന്നാണ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

