കോഴിക്കോട് ∙ വേങ്ങേരി ബൈപാസ് ജംക്ഷനിൽ കണ്ടെയ്നർ ലോറി കയറി പലഹാര വിതരണക്കാരൻ കുരുവട്ടൂർ ഇയ്യമ്പത്ത് ഷൗക്കത്ത്(49) മരിച്ച സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ സ്ഥലത്തെത്തി പൊലീസ് പ്രദേശത്തുള്ളവരിൽ നിന്നു മൊഴിയെടുത്തു.
കൂടാതെ അപകടം ഉണ്ടായ സാഹചര്യവും അന്വേഷിച്ചു.
ജംക്ഷൻ അടിയന്തരമായി വീതികൂട്ടണമെന്ന ആവശ്യം ഉയർന്നു. കോഴിക്കോട് – ബാലുശ്ശേരി റോഡ് 15 മീറ്ററായി വീതികൂട്ടൽ നടപടി ആരംഭിച്ചെങ്കിലും ജംക്ഷനിൽ ഇതുവരെ സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാര തുക നൽകാത്ത സാഹചര്യത്തിൽ ബൈപാസിനോട് ചേർന്ന കടമുറികൾ പൊളിച്ചുമാറ്റിയിട്ടില്ല.
ഈ ഭാഗം അടിയന്തരമായി വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേങ്ങേരി ബൈപാസ് ജംക്ഷനു സമീപം ബൈപാസിൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഓവർപാസ് ഭാഗം ഉൾപ്പെടുന്ന ജംക്ഷനിൽ നേരത്തേ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടായിരുന്നു.
സർവീസ് റോഡ് നിർമിച്ചപ്പോൾ ലൈറ്റ് മാറ്റി. ജംക്ഷനിൽ പൊതു സ്ഥലം ലഭിച്ചാൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും.
സൗകര്യമുള്ള ഇടത്ത് 3 സ്ക്വയർ മീറ്റർ സ്ഥലം ലഭ്യമാകണം.
എൻഎച്ച്എഐ അധികൃതർ
കണ്ടെയ്നർ ലോറി വളവ് തിരിയുന്നതിനിടയിലാണ് ഷൗക്കത്ത് ലോറിക്കടിയിൽ കുടുങ്ങിയത്. ഈ ഭാഗത്ത് ജംക്ഷനിൽ വീതി കൂടിയ ഓവർപാസ് നിർമിച്ചെങ്കിലും ബാലുശ്ശേരി – കോഴിക്കോട് സംസ്ഥാനപാതയ്ക്ക് വീതി കുറവാണ്.
ബാലുശ്ശേരിയിൽ നിന്ന് ഓവർപാസിലേക്ക് കടന്നുവരുന്ന വാഹനം കാൽനട യാത്രക്കാർക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്.
മാത്രമല്ല ഈ മേഖലയിൽ ബൈപാസിൽ ലൈറ്റ് ഉണ്ടെങ്കിലും ജംക്ഷനിൽ വെളിച്ചമില്ല. 8 റോഡുകൾ കൂടിച്ചേരുന്ന വേങ്ങേരി ജംക്ഷനിൽ പകൽ 8.30 മുതൽ 10.30 വരെ ഗതാഗത തടസ്സമാണ്.
മാത്രമല്ല ജംക്ഷനിലെ ഓവർപാസിൽ സമീപത്തെ കടകളിൽ എത്തുന്ന വാഹനങ്ങളും ലോറിയും നിർത്തിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ ദേശീയപാത അധികൃതർ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

