കോഴിക്കോട് ∙ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനകലാ ഉത്സവിൽ 310 പോയിന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാംപ്യന്മാർ. കണ്ണൂർ ജില്ല (285) രണ്ടാം സ്ഥാനത്തെത്തി.
തൃശൂരാണ് (275) മൂന്നാമത്. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർ ഡിസംബർ മൂന്നാം വാരം പുണെയിൽ നടക്കുന്ന ദേശീയ കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
വിജയികൾക്ക് സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ സമ്മാനം നൽകി.
സമഗ്ര ശിക്ഷാ കേരളം അഡീഷനൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർമാരായ എം.കെ.ഷൈൻ മോൻ അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ.അബ്ദുൽ നാസർ, പ്രോഗ്രാം ഓഫിസർമാരായ വി.ടി.ഷീബ, പി.എൻ.അജയൻ, വി.പ്രവീൺ കുമാർ, കെ.എസ്.ശ്രീകല, കെ.എൻ.സജീഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
പൊതുവിദ്യാലയങ്ങളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത 300 പ്രതിഭകളാണു 12 ഇനങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ.എ.ആർ.സുപ്രിയ അധ്യക്ഷത വഹിച്ചു.
എം.കെ.ഷൈൻ മോൻ, കെ.എസ്.ശ്രീകല, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.അസീസ്, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ മനോജ് കുമാർ, കൺസൽറ്റന്റ് എ.കെ.സുരേഷ്കുമാർ, ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. എ.കെ.അബ്ദുൽ ഹക്കീം, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ടി.എൽ.രശ്മി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

