മുക്കം∙ കുറ്റിപ്പാല– മാമ്പറ്റ ബൈപാസ് നവീകരണ പ്രവൃത്തിയും കലുങ്ക് നിർമാണവും അനന്തമായി നീളുന്നു. ജനത്തിന് യാത്രാ ദുരിതം.
ഇതിനിടയിൽ ജല അതോറിറ്റിയുടെ അമൃത് പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തിയും കൂടി ആയതോടെ ബൈപാസിൽ ഗതാഗത കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ പൈപ്പ് കുറ്റിപ്പാല ജംക്ഷനിൽ പൊട്ടിയതും യാത്രാ ദുരിതം വർധിച്ചു.
6 മാസം പിന്നിട്ടു റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തിട്ട്. റോഡിലെ കലുങ്ക് നിർമാണ പ്രവൃത്തിയും പൂർത്തിയാവാതെ കിടക്കുന്നു.
ബിഎസ്എൻഎൽ ഓഫിസിന് സമീപത്തുള്ള കലുങ്ക് നിർമാണം മാത്രമേ പൂർത്തിയായുള്ളൂ.
മുക്കം അഗസ്ത്യൻമൂഴി റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോൾ പലരും ആശ്രയിക്കുന്നത് കുറ്റിപ്പാല ബൈപാസിനെയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജിലേക്കുമുളള ആംബുലൻ അടക്കമുളള വാഹനങ്ങൾ രാപ്പകലില്ലാതെ ഓട്ടം നടത്തുന്ന ബൈപ്പാസാണിത്.
കനത്ത മഴ കൂടിയായതോടെ റോഡിൽ വെള്ളക്കെട്ടും അനുഭവപ്പെടുന്നു. ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതി പതിവ് കാഴ്ചയുമായി.
അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയാവാൻ കാത്തിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

