കോഴിക്കോട് ∙ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോർ ഐടിയുടെ (കാഫിറ്റ്) പ്രസിഡന്റായി റിഫാത്ത് റഹ്മാനെ തിരഞ്ഞെടുത്തു. കോർ കമ്മിറ്റിയംഗങ്ങളടക്കം 18 പേരാണ് ഭരണ സമിതിയിലുള്ളത്.
ഇതിൽ 10 പേർ ഗവ. സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ളവരാണ്.
മലബാറിന്റെ ഐടി ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കുന്ന സംഘടനയാണ് കാഫിറ്റ് എന്ന് സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു.
മറ്റു ഭാരവാഹികൾ: കളത്തിൽ കാർത്തിക് (വൈസ് പ്രസിഡന്റ്), കെ.കെ.പ്രജീഷ് (സെക്രട്ടറി), മുജ്തബ (ജോയിന്റ് സെക്രട്ടറി), കെ.നിധിൻ (ട്രഷറർ), ഷിയാസ് മുഹമ്മദ് (ജോയിന്റ് ട്രഷറർ). കോർ കമ്മിറ്റി അംഗങ്ങൾ: കെ.വി.
അബ്ദുൽ ഗഫൂർ, ആനന്ദ് ആർ. കൃഷ്ണൻ, അഖിൽ കൃഷ്ണ, ടി.വിജിത, കെ.കെ.ഫസ്ന, പി.അബ്ദുൽ മജീദ്, എം.എ.അജയ്, അസ്ലം ബുഖാരി, സി.മുഹമ്മദ് നിയാസ്, കെ.അർജുൻ, ഇ.എം.അംജദ് അലി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]