
കോഴിക്കോട്∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രം മുതൽ നെഞ്ചുരോഗാശുപത്രി വരെയുള്ള വയനാട് റോഡിരികിലെ അനധികൃത വാഹന പാർക്കിങ്ങ് അപകടസാധ്യത വർധിപ്പിക്കുന്നു. സൂപ്പർ സ്പെഷ്യൽറ്റി, പുതിയ അത്യാഹിത വിഭാഗം, ഐഎംസിഎച്ച് എന്നിവിടങ്ങളിലേക്ക് വരുന്ന രോഗികൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു. റോഡിന് ഇരുവശത്തുമുള്ള വാഹനപാർക്കിങ്ങ് ഒഴിവാക്കി ആശുപത്രി വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ റോഡിനരികിലായി ആരംഭിച്ച പാർക്കിങ്ങ് ഏരിയയിലേക്ക് വാഹനങ്ങൾ നിർത്താനാവശ്യമായ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎംസിഎച്ച് സൂപ്രണ്ട് നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർക്ക് കത്ത് നൽകി.
റോഡിൽ നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രതിദിനം നൂറിലേറെ വാഹനങ്ങൾ യഥേഷ്ടം നിർത്തിയിടുന്നത് ഇവിടെ റോഡരികിലാണ്.
ട്രാഫിക് പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നത് പതിവാണ്.പലരും പിഴ ഒഴിവാകുമെന്ന ധാരണയിൽ റോഡരികിലേക്ക് പാർക്ക് ചെയ്യുന്നു. എന്നാൽ സിസിടിവി ക്യാമറയുള്ളതിനാൽ എല്ലാ വാഹനങ്ങളും നിരീക്ഷിക്കപ്പെടും.
പിന്നീട് 1000 രൂപ വരെ പിഴ ഒടുക്കണമെന്നു ഓൺലൈനിൽ നോട്ടീസ് വരുമ്പോഴാണ് വിവരം അറിയുന്നത്. അതേസമയം മാതൃശിശു സംരക്ഷണകേന്ദ്രം ആശുപത്രി പരിസരത്തെ അംഗീകൃത പാർക്കിങ്ങ് ഏരിയ ഒഴിഞ്ഞുകിടക്കുകയാണ്. 250 തിലേറെ വാഹനങ്ങൾക്ക് ഇവിടെ പേ പാർക്കിങ്ങ് സൗകര്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]