
കോഴിക്കോട്∙ ഐപിഎൽ താരലേലത്തെ വെല്ലുവിളിക്കുന്ന തരത്തിൽ വാശിയേറിയ ലേലംവിളി. താരങ്ങളുടെ തുക കത്തിക്കയറി പോവുകയാണ്.
ക്രിക്കറ്റ് മൈതാനത്ത് തീപാറുന്ന ഷോട്ടുകളുതിർക്കുന്ന താരങ്ങൾക്കായി പിടിവലി. ഇത് കോഴിക്കോട്ടുകാരുടെ ടെന്നിസ് ബോൾ ക്രിക്കറ്റിനുള്ള ലേലം വിളിയാണെന്ന് ആരും കണ്ടാൽ പറയില്ല !ക്രിക്കറ്റ് ആരാധകരുടെ കൂട്ടായ്മയായ ‘കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ (സിഎംസി) ആഭ്യമുഖ്യത്തിൽ ഒരുങ്ങുന്ന ‘ബിഎംഎച്ച് – മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് (എംപിഎൽ 2025) ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനു മുന്നോടിയായാണ് വീറുംവാശിയും നിറഞ്ഞ താര ലേലം നടത്തിയത്.
ജൂനിയർ വിഭാഗത്തിൽ ഏറ്റവും ഉയർന്ന തുകയായ 20,000 രൂപയ്ക്ക് സി.എൻ.അഫ്സലിനെ ഒപെക് ഫ്രാഞ്ചൈസി സ്വന്തമാക്കി.
സീനിയർ വിഭാഗത്തിൽ കെ.എം.സിറാജുദ്ദീനെ 16,000 രൂപയ്ക്ക് സാറ്റർഡെ നൈറ്റ് റൈഡേഴ്സും 15,000 രൂപയ്ക്ക് ഫഹദ് കറാനിയെ ടീം ദോസ്തിയും സ്വന്തമാക്കി. സൂപ്പർ സീനിയർ വിഭാഗത്തിൽ പി.പി.മെഹറൂഫിനെ 11,000 രൂപയ്ക്ക് സാറ്റർഡെ നൈറ്റ് റൈഡേഴ്സും സ്വന്തമാക്കി.
ഓരോ വിഭാഗത്തിലും ഏറ്റവും ഉയർന്ന തുകയാണിത്.
സൂപ്പർ സീനിയർ, സീനിയർ (മാസ്റ്റേഴ്സ്), ജൂനിയർ വിഭാഗങ്ങളിൽ 29 ടീം ഉടമകൾ (ഫ്രാഞ്ചസികൾ) താര ലേലത്തിൽ പങ്കെടുത്തു. സൂപ്പർ സീനിയർ (50 വയസ്സിനു മുകളിൽ) 4 ഫ്രാഞ്ചൈസിയിൽ നിന്നായി 40 പേരെയും ജൂനിയേഴ്സ് (40 വയസ്സിനു താഴെ) വിഭാഗത്തിൽ 9 ഫ്രാഞ്ചസിയിയിൽ നിന്നായി 90 കളിക്കാരെയും സീനിയർ (മാസ്റ്റേഴ്സ്: 40 – 50 പ്രായം) 16 ഫ്രാഞ്ചൈസിയിൽനിന്നായി 160 കളിക്കാരെയും തിരഞ്ഞെടുത്തു.
ഐപിഎൽ മാതൃകയിൽ ജില്ലയിൽ ഇതാദ്യമായാണ് താര ലേലം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാാളായ ഒ.മമ്മുദു പറഞ്ഞു.
ഒരു ടീം 10 കളിക്കാരെ തിരഞ്ഞെടുക്കുന്ന വിധമാണ് ലേലം ക്രമീകരിച്ചത്. ലേലത്തിന് 10 ദിവസം മുൻപേ മുന്നൂറോളം കളിക്കാരെ റജിസ്ടേഷനിലൂടെ കണ്ടെത്തിയിരുന്നു.
ആദ്യ അര മണിക്കൂറിനുള്ളിൽ 300 പേരെ പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുത്തു. തുടർന്ന് 29 ഫ്രാഞ്ചൈസികൾക്കും കളിക്കാരുടെ വിവരങ്ങൾ കൈമാറി.
തുടർന്ന് ടീം ഓണേഴ്സ് കളിക്കാരെ ലേലത്തിലൂടെ കണ്ടെത്തുകയായിരുന്നു.
ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 14 മുതൽ 17 വരെ നടക്കാവ് ഗെയിം ഓൺ ടർഫിൽ നടക്കും.താര ലേലത്തിൽ സിഎംസി പ്രസിഡന്റ് പി.ഫൗസൽ ഹസ്സൻ, സെക്രട്ടറി ഫാറൂഖ് അലി, ട്രഷറർ കെ.അൽത്താഫ്, ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, കെ.എം.അക്താബ് എന്നിവർ നേതൃത്വം നൽകി. ബിഎംഎച്ച് മാർക്കറ്റിങ് അസി. മാനേജർ നസ്വിൻ റഷീദ്, കാരാടൻ ലാൻഡ്സ് സുലൈമാൻ കാരാടൻ, സാൽപിഡോ മാനേജിങ് ഡയറക്ടർ പി.
വി.ഇജാസ്, മെറാൾഡ ജുവൽസ് ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]