
തങ്കമലയിൽ നിന്നു മണ്ണ് കടത്തൽ തുടരുന്നു; രാത്രി മണ്ണ് കടത്തിയ ലോറി മറിഞ്ഞ് ഡ്രൈവർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീഴരിയൂർ ∙ തങ്കമലയിൽ നിന്നു രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞു. തൃശൂർ സ്വദേശിയായ ഡ്രൈവർ രാജേഷിനെ (44) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. മണ്ണെടുപ്പിന്റെ മറവിൽ പാറ പൊട്ടിക്കുന്നത് കണ്ടെത്തിയ നാട്ടുകാർ അതു തടയുകയും ചെയ്തു. ഇന്നലെ രാവിലെ 8.30ന് ആണ് ക്വാറിക്ക് സമീപമുള്ള കുന്നിൽ നിന്നു പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പ്രദേശവാസികളും ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്തെത്തി. ആ സമയത്ത് കംപ്രസർ ഉപയോഗിച്ച് പാറ പൊട്ടിക്കുകയായിരുന്നു. നിലവിൽ ക്വാറിയിൽ നിന്ന് പാറ പൊട്ടിക്കാൻ അനുമതിയില്ലെന്നാണു നാട്ടുകാർ പറയുന്നത്. സമീപത്തെ കുന്നിൽ നിന്നു മണ്ണെടുക്കാനുള്ള അനുവാദം മാത്രമാണ് ലഭിച്ചത്.
സമീപത്ത് നിന്ന് ഒരു പെട്ടി വെടിമരുന്നുകൾ പ്രദേശവാസികൾ കണ്ടെത്തി. നാട്ടുകാർ സ്ഥലത്ത് എത്തിയതോടെ വെടിമരുന്ന് സ്ഥലത്തും നിന്നു നീക്കാൻ ശ്രമിച്ചതും അവർ തടയുകയായിരുന്നു. തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. പാറ പൊട്ടിക്കാൻ അനുമതിയില്ലാതിരിക്കെ പ്രദേശവാസികളുടെ ജീവന് ഭീഷണിയായി ക്വാറി ഉടമകൾ വീണ്ടും പ്രവൃത്തി ആരംഭിച്ചതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിരോധിച്ച വെടി മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും ഇവ സ്ഥലത്ത് എത്തിച്ചതിൽ അന്വേഷണം നടത്തണമെന്നും നാട്ടുകാർ പറഞ്ഞു.