വടകര ∙ ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിന്നു കനാൽ പാലത്തിലേക്ക് പുതിയ റോഡ് പണിയാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ നാട്ടുകാരിൽ പ്രതിഷേധം. ബലം കുറഞ്ഞ ഇറിഗേഷൻ കനാൽ പാലത്തിലൂടെ വലിയ ടോറസ് ലോറിയിൽ മണ്ണ് കൊണ്ടു പോകുന്നത് പാലം അപകടത്തിലാക്കുമെന്ന് കാട്ടി നേരത്തെ റോഡ് നിർമാണം നാട്ടുകാർ തടഞ്ഞിരുന്നെങ്കിലും വീണ്ടും പണി തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലായി.
മീങ്കണ്ടി താഴ– കീഴൽ മുക്ക് റോഡിലെ ഇല്ലത്ത് ഭാഗത്ത് താൽക്കാലിക പാലം നിർമിച്ചാണ് വലിയ ലോറികൾ ഉപ്പിലാറ മലയിൽ മണ്ണ് എടുക്കാൻ എത്തുന്നത്. 5 ലോറികൾ വീതം മലയിലെത്തി മണ്ണുമായി മടങ്ങിയ ശേഷമേ മറ്റ് ലോറികൾക്ക് മലയിലേക്ക് കയറാൻ കഴിയുകയുള്ളൂ. ആ പരിമിതി മറി കടക്കാനാണ് മലയിൽ നിന്നു ഇറിഗേഷൻ കനാൽ കടന്നു പോകുന്ന പാലത്തിലേക്കു പുതിയ റോഡ് വെട്ടുന്നത്.
ഇല്ലത്ത് ഭാഗത്തെ പാലത്തിലൂടെ മലയിലെത്തി കനാൽ പാലത്തിലൂടെ പോകാൻ കഴിഞ്ഞാൽ ലോറികളുടെ കാത്തിരിപ്പ് ഒഴിവാക്കാനാണു കമ്പനിയുടെ നീക്കം.
വലിയ ലോറികൾ കടന്നു പോയാൽ പാലം തകരുമെന്നും ഉപ്പിലാറ മലയുടെ ഭാഗത്ത് താമസിക്കുന്നവർക്കു വഴി അടയുമെന്നാണു നാട്ടുകാർ പറയുന്നത്. പരിസ്ഥിതിക്ക് ആഘാതം വരുത്തുന്ന മണ്ണ് ഖനനത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാരുടെ പ്രതിഷേധം വക വയ്ക്കാതെയാണു മണ്ണ് എടുക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

