
കോഴിക്കോട്∙ പൊതുവിദ്യാലയങ്ങളിലെ സ്കൂൾതല പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർത്തിയ കേസിൽ അധ്യാപകൻ കീഴടങ്ങി. മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ സൈനുൽ ആബിദീൻ കറുമ്പലാണ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങിയത്.
കഴിഞ്ഞയാഴ്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പ്രതിയോടു നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പ്രതി കൊടുവള്ളിയിലെ വിവാദ ഓൺലൈൻ ട്യൂഷൻ സെന്റർ എംഎസ് സൊല്യൂഷൻസിലെയും അധ്യാപകനായിരുന്നു. പത്താം ക്ലാസിലെ ഇംഗ്ലിഷ്, കണക്ക് പാദവാർഷിക പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ സ്കൂളിൽനിന്ന് മൊബൈൽ ഫോണിൽ പകർത്തി എംഎസ് സൊല്യൂഷൻസിനു നൽകിയതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
ചോദ്യപ്പേപ്പറിന്റെ ഫോട്ടോയെടുത്ത മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നാണ് പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മറ്റു പ്രതികളായ കൊടുവള്ളി സ്വദേശിയും എംഎസ് സൊലൂഷൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബ്, മലപ്പുറം മേൽമുറിയിലെ സ്വകാര്യ സ്കൂളിലെ ഓഫിസ് പ്യൂൺ അബ്ദുൽ നാസർ, മലപ്പുറം വാഴക്കാട് സ്വദേശി ടി. ഫഹദ്, കോഴിക്കോട് പാവങ്ങാട് സ്വദേശി സി.കെ.
ജിഷ്ണു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]