
ഡിഎപിഎൽ: പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡിഎപിഎൽ) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീർ മമ്പുറം (മലപ്പുറം), ജനറൽ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയൽ (കാസർകോട്), ഓർഗനൈസിങ് സെക്രട്ടറി: സി.കെ.നാസർ (കോഴിക്കോട്), ട്രഷറർ: യൂനുസ് വാഫി (വയനാട്).
വൈസ് പ്രസിഡന്റുമാർ: സിദ്ദീഖ് പള്ളിപ്പുഴ (കാസർകോട്), ഇസ്മായിൽ കൂത്തുപറമ്പ് (കണ്ണൂർ), യൂസുഫ് മാസ്റ്റർ (പാലക്കാട്), കരീം പന്നിത്തടം (തൃശൂർ), അലി മൂന്നിയൂർ (മലപ്പുറം), സുധീർ അസീസ് (എറണാകുളം), ഹംസ (വയനാട്).
സെക്രട്ടറിമാർ: ബഷീർ കൈനാടൻ (മലപ്പുറം), അബ്ദുൽ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), കെ.ഐ.നജ്മുദ്ധീൻ (കൊല്ലം), മുസ്തഫ പയ്യന്നൂർ (കണ്ണൂർ), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എൻ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പിൽ (കോട്ടയം).
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫിസർ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ പാണ്ടികശാല, നിരീക്ഷകൻ വി.എം.ഉമ്മർ മാസ്റ്റർ എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഇതിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.