
അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് ‘കണ്ടുകെട്ടി’; പിടിച്ചെടുത്തത് ബാലുശ്ശേരി ഗജേന്ദ്രനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നാട്ടാന പരിപാലന സമിതിയുടെ അനുമതിയില്ലാതെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് ‘കണ്ടുകെട്ടി’. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയെയാണ് ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ വനം വകുപ്പ് പിടിച്ചെടുത്തത്. ഉടമസ്ഥാവകാശത്തർക്കങ്ങളെയും മറ്റു പരാതികളെയും തുടർന്ന് ആനകളെ മുൻപു കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആദ്യമായാണ് വനം വകുപ്പ് നടപടിയെന്ന് ഉത്തരമേഖലാ അസിസ്റ്റന്റ് കൺസർവേറ്റർ ആർ.കീർത്തി അറിയിച്ചു.
ആനയെ പരിപാലിക്കാൻ ഉടമയെത്തന്നെ ഏൽപിച്ചതായും കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന ബോണ്ട് ഒപ്പിട്ടു വാങ്ങിയതായും സോഷ്യൽ ഫോറസ്ട്രി എസിഎഫ് സത്യപ്രഭ പറഞ്ഞു. പേരാമ്പ്ര കോടതിയിൽ രണ്ടു ദിവസത്തിനുള്ളിൽ വനം വകുപ്പ് റിപ്പോർട്ട് സമർപ്പിക്കും.അനുമതി തേടാതെ ആനയെ എഴുന്നള്ളിച്ചതിനു ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കും എതിരെ നടപടിയെടുക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന സമിതി തീരുമാനിച്ചിരുന്നു.
ഇതിനായി റൂറൽ എസ്പിക്കു കലക്ടർ കത്തു നൽകിയെങ്കിലും കേസ് എടുത്തിരിക്കുന്നത് വനം വകുപ്പാണെന്നും അവർ നടപടിയെടുക്കുമ്പോൾ സംരക്ഷണം വേണമെങ്കിൽ ഒരുക്കാമെന്നും പൊലീസ് നിലപാടെടുത്തു. തുടർന്നാണ് വനം വകുപ്പു തന്നെ നടപടി സ്വീകരിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് നടപടി.