കോഴിക്കോട്∙ കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സുവർണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘മലയാള കവിതയുടെ നവഭാവുകത്വം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. കവി പി.പി.ശ്രീധരനുണ്ണി മുഖ്യാതിഥിയായിരുന്നു.
കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയെ ആദരിച്ചു.
ഡോ.എൻ.എം.സണ്ണി, ഹരീന്ദ്രനാഥ് എ എസ്, റോയ് കാരാത്ര എന്നിവർ പ്രസംഗിച്ചു.സ്കൂൾ കലോത്സവ വിജയികളായ എ.എച്ച്.ഋതുപർണ,എസ്.ശ്രീദർശ്, ആർ.ജി.വൈഷ്ണവി,ആർ.ജി.ആധ്യാത്മിക, അർച്ചന എസ്.വാരിയർ,കെ.പി.നിരഞ്ജന, അനാമിക എം.ബാബു എന്നിവർ കാവ്യമാലിക അവതരിപ്പിച്ചു. തുടർന്നു നടന്ന കവി സമ്മേളനത്തിൽ മുണ്ട്യാടി ദാമോദരൻ, ആർ.മോഹനൻ, കെ.ആനന്ദ്, സുനിൽ ജോസ്, സാൽവിൻ ജോൺ, വിനു നീലേരി, രാജീവ് പെരുമൺപുറ, വരദേശ്വരി, മോഹനൻ പുതിയോട്ടിൽ, ബാലു പൂക്കാട്, അജിത് മാധവ്, റോയ് കാരാത്ര,രജി ഏറാമല, വിജു വി രാഘവ്, അരവിന്ദാക്ഷൻ മാസ്റ്റർ, എൻ എസ് മേരി കലാം വെള്ളിമാട് എന്നിവർ കവിത അവതരിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

