തിരുവമ്പാടി ∙ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ കാളിയാമ്പുഴ പാലത്തിനു പകരം പുതിയ പാലം നിർമിക്കുന്ന പണി നിലച്ചു. ഒരു മാസമായി ഒരു പ്രവൃത്തിയും നടക്കുന്നില്ല.
പുഴയുടെ ഇരു കരകളിലും പില്ലർ നിർമിച്ച് പഴയ റോഡിലേക്ക് മണ്ണിട്ട ശേഷം ഒരു പ്രവർത്തനവും നടത്തിയിട്ടില്ല.
പാലത്തിന്റെ പ്രധാന സ്ലാബിന്റെ പ്രവൃത്തിയാണ് ഇനി ചെയ്യാനുള്ളത്. മഴക്കാലത്തു പുഴയിൽ കാൽനാട്ടി സ്ലാബ് വാർക്കാൻ സാധിക്കാത്തതാണ് നിർമാണത്തിനു തടസ്സം എന്നു പറയുന്നു.
എന്നാൽ, നിർമാണം ആരംഭിച്ചതു മുതൽ പ്രവൃത്തിയിൽ മെല്ലെപ്പോക്ക് ആണെന്നും മഴക്കാലത്തിനു മുൻപ് കാര്യമായ പ്രവൃത്തി നടത്തിയില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.
തിരുവമ്പാടി – ആനക്കാംപൊയിൽ റോഡ് നിർമാണത്തിലെ മെല്ലെപ്പോക്കാണു പാലം നിർമാണത്തിലും ഉള്ളതെന്ന ആക്ഷേപമാണു പ്രദേശവാസികൾക്ക്. പാലം നിർമാണം ആരംഭിച്ചപ്പോൾ നാട്ടുകാർക്കു മറുകര എത്താൻ നടപ്പാലം നിർമിച്ചിരുന്നു.
എന്നാൽ, പാലത്തിന്റെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടിയടച്ച് നടപ്പാലം ഉപയോഗിക്കാൻ പറ്റാതായി. കാളിയാമ്പുഴ പാലം പൊളിച്ചതോടെ പുല്ലൂരാംപാറയിലെ വിവിധ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾ ദുരിതത്തിലാണ്.
ഏറെ ദൂരം ചുറ്റിവളഞ്ഞ് സ്കൂളിൽ എത്തേണ്ട അവസ്ഥയാണ്.
നാട്ടുകാർ ഇന്നു 11ന് പാലത്തിന് സമീപം റോഡ് തടഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

