ഫറോക്ക് ∙ ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ നടപ്പാക്കുന്ന ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ തുടങ്ങി. പ്ലാറ്റ്ഫോമിന്റെ ഉപരിതലം ഉയരം കൂട്ടി തറയോട് പാകുന്ന പണികളാണ് പുരോഗമിക്കുന്നത്.
യാത്രക്കാർ തെന്നി വീഴാതിരിക്കാൻ അരികു ഭാഗത്ത് 7 അടി വീതിയിൽ തറയോടുകൾ വിരിക്കും. ബാക്കി ഭാഗങ്ങളിൽ കോട്ട
സ്റ്റോൺ പതിച്ചാണ് പ്ലാറ്റ്ഫോം സുരക്ഷിതമാക്കുന്നത്.
536 മീറ്ററാണ് ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ദൂരം. ഇതിൽ ഈയിടെ നീളം കൂട്ടിയ 186 മീറ്റർ ഭാഗം ഒഴിച്ചുള്ള 350 മീറ്ററാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്.
2.25 കോടി രൂപ ചെലവിട്ടുള്ള രണ്ടാം ഘട്ട നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി. ഇതിനു പുറമേ രണ്ടാം പ്ലാറ്റ്ഫോമിൽ ശുചിമുറി, ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ട്.
ഇതു സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.
7.58 കോടി രൂപ ചെലവിട്ടു നടത്തിയ ആദ്യഘട്ട വികസനത്തിൽ ഇരു പ്ലാറ്റ്ഫോമുകളിലും 5,000 ചതുരശ്ര മീറ്ററിൽ മേൽക്കൂര സ്ഥാപിച്ചു.
ഒന്നാം പ്ലാറ്റ്ഫോം ഗ്രാനൈറ്റ് പതിപ്പിച്ച് സൗകര്യം വിപുലപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടെയുള്ള റിസർവേഷൻ–യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ സജ്ജമാക്കിയതിന് പുറമേ ലിഫ്റ്റ് സംവിധാനവും ഒന്നാം പ്ലാറ്റ്ഫോമിൽ എസി വെയ്റ്റിങ് മുറിയും തുടങ്ങി.
വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കി.
കൂടുതൽ ഇരിപ്പിടങ്ങൾ, ഇരു പ്ലാറ്റ്ഫോമുകളിലും ഡിസ്പ്ലേ ബോർഡുകൾ, ശുദ്ധജലം, അലങ്കാര വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ എന്നിവയും സജ്ജമാക്കി. രണ്ടാം ഘട്ടത്തിൽ സ്റ്റേഷൻ കവാടത്തിൽ പുതിയ പൂമുഖം(പോർട്ടിക്കോ) നിർമാണം, പാർക്കിങ് ഏരിയ വിപുലീകരണം, അലങ്കാര വിളക്കുകൾ, പുതിയ ബോർഡുകൾ, ലാൻഡ് സ്കേപ്പിങ് തുടങ്ങിയ പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

