ചെറുവണ്ണൂർ ∙ പഴയ ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ മേൽപാലത്തിന്റെ തൂണുകളുടെ പൈലിങ് പ്രവൃത്തി പൂർത്തിയായി. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കി മേൽപാലം ഗതാഗതത്തിന് തുറന്നു കൊടുക്കാവുന്ന വിധത്തിലാണ് ജോലികൾ തുടരുന്നത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടാണ് പാലം പദ്ധതി നിർമിക്കുന്നത്.
700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 24 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ടാകും. പാലത്തിന്റെ ഇരു ഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഒരുക്കും.
പ്രവേശന ഭാഗത്തെ അബട്മെന്റ് ഉൾപ്പെടെ പാലത്തിന് 15 തൂണുകളാണുള്ളത്.
പൈലിങ് പൂർത്തിയായ ഭാഗത്ത് 5 തൂണുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. ബീമുകളുടെ നിർമാണവും തകൃതിയായി നടക്കുന്നുണ്ട്.
തൂണുകളുടെ പണി പൂർത്തിയാക്കുന്നതിന് അനുസരിച്ച് പാലത്തിന്റെ ഗർഡറുകൾ ഒരുക്കാനാണ് പദ്ധതി. ഓട, കേബിൾ ചാൽ എന്നിവയുടെ പ്രവൃത്തിയും ഇതോടൊപ്പം നടക്കുന്നുണ്ട്.
വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിച്ച ഇവിടത്തെ ഭൂഗർഭ കേബിളുകൾ പൂർണമായും ചാലിലേക്ക് മാറ്റും.
പാലത്തിന് ഭൂമി ഏറ്റെടുക്കലിന് മാത്രം 30 കോടി രൂപ ചെലവഴിച്ചു. 59 കോടി രൂപയാണ് പാലം നിർമാണത്തിന് ചെലവ് കണക്കാക്കുന്നത്.
ഏറെക്കാലമായി നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ മേയ് 18നാണ് ചെറുവണ്ണൂരിൽ മേൽപാലം നിർമാണം തുടങ്ങിയത്. നിലവിൽ ഇരുഭാഗത്തും ഒരുക്കിയ താൽക്കാലിക സർവീസ് റോഡ് വഴിയാണ് വാഹനഗതാഗതം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

