കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ഒഴിവ്
വടകര∙ ആയഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഉള്ള കൂടിക്കാഴ്ച 28 ന് 11 ന് നടക്കും.
സൗജന്യ വൃക്ക രോഗ നിർണയ ക്യാംപ് ഇന്ന്
മുക്കം∙ മണാശ്ശേരി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയും ഇഎംഎസ് സഹകരണ ആശുപത്രിയും ചേർന്ന് ഇന്ന് രാവിലെ 9 ന് മണാശ്ശേരി ഗവ.യുപി സ്കൂളിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാംപ് നടത്തും. നഗരസഭാധ്യക്ഷൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്യും.
മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിലെ ഡോ.ഇ.കെ.ജയകുമാർ നേതൃത്വം നൽകും.
മെഡിക്കൽ ക്യാംപ് 21 ന്
വടകര∙ സിഎച്ച് സെന്ററിന്റെ 7–ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മൾട്ടി സ്പെഷൽറ്റി മെഡിക്കൽ ക്യാംപ് 21 ന് 10 ന് ടൗൺഹാളിൽ ഡോ.പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ആസ്റ്റർ മിംസ്, വടകരയിലെ ആശാ ഹോസ്പിറ്റൽ, ജാവ ഡന്റ് ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികളായ ഒ.കെ.കുഞ്ഞബ്ദുല്ല, പി.വി.അബ്ദുറഹ്മാൻ, പി.കെ.സി.റഷീദ് എന്നിവർ അറിയിച്ചു. തുടർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കും.
ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ക്യാംപ് ഇന്നുമുതൽ
ചെറുവണ്ണൂർ ∙ വിആർ ലാബ് (മെച്ചന്നൂർ കോംപ്ലക്സ് സ്രാമ്പ്യ അക്ഷയ സെന്ററിന് സമീപം) മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാംപ് ഇന്നു മുതൽ 26 വരെ.
3000 രൂപ വില വരുന്ന ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാൻ ക്യാംപിന്റെ ഭാഗമായി 999 രൂപയ്ക്ക് ലഭ്യമാക്കും. ക്യാംപിൽ ഉൾപ്പെടുന്ന ടെസ്റ്റുകൾ – HBA1c, 3 മാസത്തെ ഷുഗർ ലെവൽ അറിയാനുള്ള ടെസ്റ്റ്, പ്രമേഹ പരിശോധന (FBS, PPBS, RBS), കൊളസ്ട്രോളിന്റെ വിശദ പരിശോധന (ലിപിഡ് പ്രൊഫൈൽ), വൃക്ക പരിശോധന (RFT), കരൾ പരിശോധന (LFT), ഇലക്ട്രോലൈറ്റ്സ് (Na+, K+, Chl), തൈറോയ്ഡ് പരിശോധന (TSH), കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), (രക്തത്തിലെ അണുബാധ, രക്തക്കുറവ്, വിളർച്ച, പ്ലേറ്റ്ലറ്റ് കൗണ്ട്), യൂറിൻ റുട്ടീൻ ആൻഡ് മൈക്രോസ്കോപ്പിക്ക് എക്സാമിനേഷൻ (മൂത്രത്തിലെ പഴുപ്പ്, ഷുഗർ, മഞ്ഞപ്പിത്തം, പ്രോട്ടീൻ, കീറ്റോൺ ബോഡി മുതലായവ).
സ്റ്റാർ ഹെൽത്ത് മെഡി ക്ലെയിം ഇൻഷുറൻസ് ആവശ്യമുള്ളവർക്കു പണം അടച്ച് ഇൻഷുറൻസിൽ ചേരുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവർക്ക് EMI സൗകര്യം ലഭ്യമാണ്.
ക്യാംപിൽ ഉൾപ്പെടാത്ത ലാബ് ടെസ്റ്റുകൾ ഹോർമോൺ ടെസ്റ്റുകൾ, ബയോപ്സി എന്നിവയ്ക്ക് 30% വരെ ഇളവ് നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 250 പേർക്ക് ഒരു വർഷത്തേക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയും 2026 ലെ മനോരമ സമ്പാദ്യം ഡയറിയും അല്ലെങ്കിൽ 240 രൂപ വില വരുന്ന മനോരമ കർഷകശ്രീ മാസികയും 2026ലെ മനോരമ കർഷകശ്രീ ഡയറിയും സൗജന്യമായി ലഭിക്കും.
8089144661, 8921487353 .
ട്രിനിറ്റി കണ്ണാശുപത്രിയിൽ നേത്ര പരിശോധന ക്യാംപ് തുടരുന്നു
കോഴിക്കോട് ∙ കാഴ്ച ദിനാചരണത്തിന്റ ഭാഗമായി പൊറ്റമ്മലിലെ ട്രിനിറ്റി ഐ ഹോസ്പിറ്റൽ മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 31 വരെ തുടരും. 1,000 രൂപ വിലമതിക്കുന്ന എക്സ്ക്ലൂസീവ് നേത്ര പരിചരണ പാക്കേജ് സൗജന്യമായി ചെയ്തു കൊടുക്കും.
സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ഓട്ടോ റിഫ്രാക്ടോമീറ്റർ ടെസ്റ്റ്, നോൺ-കോൺടാക്റ്റ് ടോണോമെട്രി (കണ്ണിന്റെ മർദ പരിശോധന), റിഫ്രാക്ഷൻ ടെസ്റ്റ്, ഡൈലേറ്റഡ് ഫണ്ടസ് ഇവാലുവേഷൻ, ബേസിക് തിമിര സ്ക്രീനിങ്, റെറ്റിന സ്ക്രീനിങ്, ലാസിക് സ്ക്രീനിങ് തുടങ്ങിയവ പാക്കേജിൽ ഉണ്ടാകും. ഓരോ ദിവസവും ആദ്യത്തെ 50 പേർക്ക് ഈ സമഗ്ര സ്ക്രീനിങ് പാക്കേജിന് അർഹതയുണ്ടായിരിക്കും.
കൂടാതെ, ക്യാംപെയ്ൻ കാലയളവിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസികയും 2026 ലെ മനോരമ ആരോഗ്യം ഡയറിയും ലഭിക്കും. ബുക്കിങ്ങിന്: 9567414440.
ഷീൻ ഇന്റർനാഷനൽ കോഴിക്കോട് ചാപ്റ്റർ കൺവൻഷൻ ഇന്ന്
കോഴിക്കോട്∙ വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഷീൻ ഇന്റർനാഷനലിന്റെ കോഴിക്കോട് ചാപ്റ്റർ കൺവൻഷനും പ്രോജക്ട് പ്രഖ്യാപനവും ഇന്നു വൈകിട്ട് 4.30നു ടൗൺഹാളിൽ നടക്കും.
കൺവൻഷൻ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി നഗരത്തിൽ ശുചീകരണ രംഗത്ത് പ്രവർത്തിക്കുന്ന 104 സ്ത്രീകൾക്ക് സ്നേഹാദരം നൽകുമെന്നു സംഘാടകരായ ഡോ. അബുത്വാഹിർ അഫ്സലും സലീം വട്ടക്കിണറും അറിയിച്ചു.
100 വിദ്യാർഥികൾക്ക് സൗജന്യമായി ഐഎഎസ് പരിശീലനം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടക്കും.
സൗകര്യങ്ങൾ ഒരുക്കി
കൊയിലാണ്ടി∙തുലാമാസ വാവുബലിക്ക് എല്ലാ സൗകര്യങ്ങളും പൊയിൽക്കാവ് സമുദ്ര തീരത്ത് ഒരുക്കിയതായി പൊയിൽക്കാവ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]