ബേപ്പൂർ ∙ ഫിഷിങ് ഹാർബറിൽ നിയമവിരുദ്ധമായി കൃത്രിമ വെളിച്ചം ഉപയോഗിച്ചു മത്സ്യബന്ധനത്തിനു പോകാൻ ഒരുങ്ങിയ യന്ത്രവൽകൃത ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 250, 500 വാട്സുകളുടെ 15 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു. ബോട്ടിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.അനീഷ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി.
മലപ്പുറം എടരിക്കോട് ക്ലാരി വട്ടപ്പറമ്പിൽ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘ചെറാട്ടയിൽ’ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ടി.കെ.രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹാർബറിൽ പരിശോധന. രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കുട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണു പിടിച്ചെടുക്കുന്നത്. കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നു ഫിഷറീസ് അസി.ഡയറക്ടർ വി.സുനീർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സിപിഒമാരായ കെ.അരുൺ, കെ.ജിതിൻ ദാസ്, റെസ്ക്യൂ ഗാർഡുമാരായ ടി.രജേഷ്, എം.ഷൈജു എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]