രാമനാട്ടുകര ∙ പുല്ലുംകുന്ന് റോഡിൽ തെരുവുനായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചെടുത്ത കാർ നിയന്ത്രണംവിട്ടു തോട്ടിലേക്ക് പതിച്ചു. യാത്രക്കാരായ പുല്ലുംകുന്ന് കട്ടയാട്ട് ഷിബീഷ് (25), സഹോദരി ഷിബില(18) എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇരുവർക്കും ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. രാവിലെ 9നു വീട്ടിൽ നിന്നു നഗരത്തിലേക്ക് പോകുന്നതിനിടെ ഹെൽത്ത് സെന്ററിനു സമീപത്താണ് നായ കുറുകെ ചാടിയത്. നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ കാർ തലകീഴായി നീലത്തോട്ടിലേക്കു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ക്രെയിൻ എത്തിച്ച കാർ കരകയറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]