കോഴിക്കോട് ∙ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റാൻഡ് അപ് കൊമീഡിയൻ ശബരീഷ് നാരായണൻ അവതരിപ്പിക്കുന്ന ഫ്രോഡ് പ്രൂഫ് ലാഫ് സ്റ്റാൻഡ് അപ് കോമഡി ഷോ 25നു വൈകിട്ട് 6.30ന് കോഴിക്കോട് ഹൈസൺ ഹെറിറ്റേജിൽ അരങ്ങേറും.
സൗത്ത് ഇന്ത്യൻ ബാങ്കും മലയാള മനോരമയും ചേർന്ന് അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമഡി ഷോയുടെ ടിക്കറ്റുകൾ മനോരമ ക്വിക്ക് കേരള വഴി 199 രൂപയ്ക്കു ലഭിക്കും.
ട്രൂലി മലയാളി (Truly Malayali) എന്ന പേരിൽ ഒരു മുഴുനീള മലയാളം സ്റ്റാൻഡ് അപ് സ്പെഷൽ പുറത്തിറക്കിയ ഏക മലയാളി സ്റ്റാൻഡ് അപ് കൊമീഡിയൻ ആണു ശബരീഷ്. സ്വതന്ത്ര കലാകാരനായ ശബരീഷിന്റെ പ്രകടനങ്ങളെ ശ്രദ്ധേയമാക്കുന്നത് സൂക്ഷ്മമായ നിരീക്ഷണ ഹാസ്യവും പെട്ടെന്നുള്ള നർമബോധവും ആകർഷകമായ സ്റ്റേജ് സാന്നിധ്യവുമാണ്.
ഇതു ഷോകളെ പ്രേക്ഷകരുമായി പെട്ടെന്ന് ബന്ധിപ്പിക്കാനും അവിസ്മരണീയമാക്കാനും സഹായിക്കുന്നു.
‘ഫ്രോഡ് പ്രൂഫ് ലാഫ്’ സ്റ്റാൻഡ് അപ് കോമഡി ഷോ, വർധിച്ചുവരുന്ന തട്ടിപ്പുകളെക്കുറിച്ച്, പ്രത്യേകിച്ച് ഡിജിറ്റൽ ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകാനും രസകരമായ ചിരി പങ്കുവയ്ക്കാനും തയാറാക്കിയതാണ്. ഹാസ്യത്തിലൂടെ, തട്ടിപ്പുകളെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും ആളുകളെ ജാഗരൂകരാക്കാനും ലക്ഷ്യമിടുന്നു.
വരും ദിവസങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളിലും സ്റ്റാൻഡ് അപ് കോമഡി അരങ്ങേറും. ടിക്കറ്റ് ബുക്കിങ്ങിനു QR കോഡ് സ്കാൻ ചെയ്യുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]