കോഴിക്കോട് ∙ പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള നിരത്തുകൾ ‘സ്മാർട്ട് ഡിസൈൻ റോഡുകൾ’ ആയി നിർമിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ വിഷൻ 2031 സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഷൻ 2031 നയരേഖ മന്ത്രി അവതരിപ്പിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ 75ാം വാർഷികമായ 2031ൽ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തും.
സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ എലിവേറ്റഡ് ഹൈവേയും നിർമിക്കും. പ്രധാന നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കും.
ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വകുപ്പ് സെക്രട്ടറി കെ. ബിജു, മേയർ ബീന ഫിലിപ്, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, ഇ.കെ.വിജയൻ, പി.ടി.എ.റഹീം, കെ.പി.കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ.എം.സച്ചിൻദേവ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, ആസൂത്രണ ബോർഡ് അംഗം ഡോ.
കെ രവിരാമൻ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കെടിഐഎൽ ചെയർമാൻ എസ്.കെ.സജീഷ്, കെഎസ്സിസി മാനേജിങ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]