ഈസ്റ്റ് മലയമ്മ∙ ഹരിത കർമ സേന ശേഖരിച്ച മാലിന്യ ചാക്കുകൾ ഈസ്റ്റ് മലയമ്മ റോഡിൽ ശേഖരിച്ച് വച്ചത് മൂലം ദുരിതം. വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം എംസിഎഫിൽ എത്തിക്കുന്നതിനാണ് റോഡരികിൽ കൂട്ടിയിടുന്നത്.
റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യ ചാക്കുകൾ തെരുവ് നായ്ക്കളും മറ്റും കടിച്ചു കീറി റോഡിലാകെ പരന്നു കിടക്കുന്ന സാഹചര്യമാണ്.
രാത്രി തെരുവ് നായ രാത്രിയിലും മറ്റും ഇരുചക്ര വാഹന യാത്രക്കാരുടെ പിറകെ ആക്രമിക്കാൻ ഓടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പരിസരത്ത് മിനി എംസിഎഫ് ഇല്ലാത്തതാണ് റോഡരികിൽ മാലിന്യ ചാക്കുകൾ കൂട്ടിയിടാൻ കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യം അലക്ഷ്യമായി കൂട്ടിയിടുന്നതിന് എതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ഈസ്റ്റ് മലയമ്മ യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. ഷരീഫ് മലയമ്മ ഉദ്ഘാടനം ചെയ്തു. എ.കെ.നിസാർ അധ്യക്ഷത വഹിച്ചു. കെ.എ.അഗസ്റ്റിൻ, കെ.സദാശിവൻ പിള്ള, വി.കെ.മുരളീധരൻ, കെ.പി.മുഹമ്മദ് റിഷാൻ, വൈശാഖ് മലയിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]