
നാദാപുരം∙ പുളിയാവിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന 2 പാലങ്ങളും മലവെള്ളപ്പാച്ചിലിൽ സുരക്ഷിതമല്ലാതായി. മഞ്ചേരിക്കടവ് പാലവും കുന്നോത്ത് കടോളിക്കടവ് പാലവും അപ്രോച്ച് റോഡും വെള്ളം കയറി തകരാറിലായി. മലമ്പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ മരച്ചില്ലകളും മരത്തടികളും മറ്റും പാലത്തിനു മുകളിൽ അടിഞ്ഞു കൂടി.
വാർഡ് മെംബർ പാറേമ്മൽ സുബൈർ, കാട്രോളി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവ നീക്കി. ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും ഭാരം കയറ്റിയ വണ്ടികളും മറ്റും പാലം കടക്കുന്നത് പാലം തകരാൻ ഇടയാക്കുമെന്ന സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]