
കോഴിക്കോട്∙ സ്വകാര്യ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ജനവാസ കേന്ദ്രത്തിൽ നിന്നു കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു തർക്കം നിലനിൽക്കുന്ന സ്ഥലത്ത് റോഡ് പ്രവൃത്തി നിർത്തിവച്ചു. റോഡ് ഉപരിതല കോൺക്രീറ്റ് നിർമാണമാണ് നിർത്തിയത്. പൈപ്പിടൽ സംബന്ധിച്ച് കോർപറേഷൻ അധികൃതരും ഫ്ലാറ്റ് ഉടമയും ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ച ശേഷം റോഡ് പ്രവൃത്തി തുടർന്നാൽ മതിയെന്നാണ് കരാറുകാരന് ലഭിച്ച നിർദേശം.
ഇതോടെ പൊറ്റമ്മൽ മേത്തോട്ടുതാഴം റോഡിൽ കൈതപ്പാടത്തു നിന്നു സ്നേഹാമൃതം റോഡ് വഴിയുള്ള യാത്ര തടസ്സപ്പെട്ടു.
കൈതപ്പാടം – സ്നേഹാമൃതം റോഡ് കുഴിച്ചു പൈപ്പിടുന്നതു കഴിഞ്ഞ 3ന് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നു മെഡിക്കൽ കോളജ് പൊലീസ് ഇടപെട്ടു ഫ്ലാറ്റ് പ്രതിനിധികളും പ്രദേശവാസികളുമായി ചർച്ച നടത്തി.
പൈപ്പിടുന്നതിന് എൻഒസി ലഭിച്ച ശേഷമേ സ്ഥാപിക്കാവൂ എന്നു പൊലീസ് ഫ്ലാറ്റ് നിർമാണ സ്ഥാപനത്തിനു നിർദേശം നൽകി. തുടർന്ന് റോഡ് നിർമാണം പുനരാരംഭിച്ചിരുന്നു.
റോഡ് 300 മീറ്റർ കോൺക്രീറ്റ് നിർമാണം പൂർത്തിയായി. ഇന്നലെ തൊഴിലാളികൾ എത്തിയപ്പോഴാണ് നിർമാണം തൽക്കാലം നിർത്തിവയ്ക്കാൻ കോർപറേഷൻ അധികൃതർ നിർദേശിച്ചതായി കരാറുകാരൻ പറയുന്നത്.
പൊറ്റമ്മൽ മേത്തോട്ട്താഴം റോഡിൽ കൈതപ്പാടത്തു നിന്നു സ്നേഹാമൃതം റോഡ് വഴി ഒന്നര കിലോമീറ്റർ അകലെ കുന്നിൻ മുകളിലെ ഫ്ലാറ്റുകളിലേക്കാണ് കുടിവെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിക്കൽ തുടങ്ങിയത്.
കുന്നിൻ താഴെ കൈതപ്പാടം വയൽ ഭാഗത്തു നിന്നു നിയന്ത്രണമില്ലാതെ വെള്ളം ശേഖരിച്ചാൽ സമീപത്തെ നാൽപതോളം വീടുകളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്നു ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]